യുഎസ് വിസക്ക് അപേക്ഷിക്കുമ്പോള്‍ ഇനി മുതൽ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും നൽകണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 1, 2019

യുഎസ് വിസക്ക് അപേക്ഷിക്കുമ്പോള്‍ ഇനി മുതൽ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും നൽകണം

വാഷിങ്ടൺ: യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ ഇനി അവരുടെ സോഷ്യൽ മീഡിയഅക്കൗണ്ടുകൾ സംബന്ധിച്ചവിവരങ്ങളും സമർപ്പിക്കണമെന്ന് പുതിയ നിയമം. സാമൂഹിക മാധ്യമങ്ങളിലെ പേരുകൾ, അഞ്ചു വർഷത്തിനിടെ ഉപയോഗിച്ച ഇ-മെയിൽ വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഔദ്യോഗിക വിസാ അപേക്ഷകർക്കും ഈ നടപടികളിൽ ഇളവ് നൽകും. ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ വേണ്ടി അമേരിക്കയിലേക്ക് പോകുന്ന മറ്റെല്ലാവരും വിവരങ്ങൾ കൈമാറേണ്ടി വരും. ഞങ്ങളുടെ പൗരൻമാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ചില മുൻകരുതൽ പ്രക്രിയകൾ നടപ്പാക്കേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള നീതിയുക്തമായ യാത്രയെ പിന്തുണക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുള്ള മേഖലകളിലുള്ളവർ അപേക്ഷിക്കുമ്പോൾ മാത്രമായിരുന്നു മുമ്പ് അധിക വിവരങ്ങൾ തേടിയിരുന്നതും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിരുന്നതും. എന്നാലിപ്പോൾ എല്ലാ അപേക്ഷകരും തങ്ങളുൾപ്പെട്ട എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിലെയും പേര് വിവരങ്ങൾ കൈമാറണം. ഇതു സംബന്ധിച്ച് ആരെങ്കിലും കളവ് പറയാൻ ശ്രമിച്ചാൽ ഗുരുതരമായ ഇമിഗ്രേഷൻ നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്ന് യുഎസ് അധികൃതർ അറിയച്ചു. Content Highlights:US demands social media details from visa applicants


from mathrubhumi.latestnews.rssfeed http://bit.ly/2XtWKPO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages