ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇഫ്താര്‍ വിരുന്നിനെത്തിയവരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 1, 2019

ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇഫ്താര്‍ വിരുന്നിനെത്തിയവരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. ഇഫ്താർ വിരുന്നിനെത്തിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് പാക് സുരക്ഷ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്തെന്നുമാണ് പരാതി. സംഭവത്തെത്തുടർന്ന് ഇഫ്താർ വിരുന്നിനെത്തിയ ഒട്ടേറെ അതിഥികൾ ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിപ്പോയി. കഴിഞ്ഞദിവസം ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. പാകിസ്താനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം ഒട്ടേറെപേരെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പരിപാടിയുടെ സുരക്ഷക്കെത്തിയ പാക് ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധനയുടെ പേരിൽ അതിഥികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പലർക്കും സുരക്ഷാ ഉദ്യോഗസ്ഥരിൽനിന്ന് ദേഹോപദ്രവം ഏൽക്കുകയുമുണ്ടായി. വിരുന്നിനെത്തിയ ചില ഇന്ത്യൻ ഉദ്യോഗസ്ഥരെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിലേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയും ചെയ്തു. സുരക്ഷാ പരിശോധനയുടെ പേരിൽ അതിഥികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ ക്ഷമാപണം നടത്തി. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരേ ഇസ്ലാമാബാദിൽ നേരത്തെയും സമാനസംഭവങ്ങളുണ്ടായിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇന്റർനെറ്റ്,വൈദ്യുതി ബന്ധം സുരക്ഷാ ഉദ്യോഗസ്ഥർ വിച്ഛേദിച്ചത് ഏറെ വിവാദമായിരുന്നു. Content Highlights:pak security officers misbehaved at indian high commissions ifthar meet in islamabad, pakistan


from mathrubhumi.latestnews.rssfeed http://bit.ly/311cAnt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages