കുപ്രസിദ്ധ മോഷ്ടാവ് 'സുനാമി' ജെയ്സണ്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 1, 2019

കുപ്രസിദ്ധ മോഷ്ടാവ് 'സുനാമി' ജെയ്സണ്‍ അറസ്റ്റില്‍

ചാലക്കുടി: സുനാമി ജെയ്സൺ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് പരിയാരം കമ്മളം ചേര്യേക്കര ജെയ്സൺ (49) പോലീസ് പിടിയിലായി. ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് ജെയ്സണെ അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം അർധരാത്രി കൊടകര-വെള്ളിക്കുളങ്ങര റോഡിൽ പട്രോളിങ് നടത്തുകയായിരുന്ന ക്രൈം സ്ക്വാഡ് സംഘത്തിന്റെ മുമ്പിൽ ജെയ്സൺ പെടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൂനിലാർകാവ് ക്ഷേത്രത്തിനു സമീപം ഇരുട്ടിൽ നിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ട് പിന്തുടർന്നപ്പോളാണ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. സ്റ്റേഷനിൽ കൊണ്ടുവന്ന് വിശദമായി പരിശോധിച്ചപ്പോൾ ജെയ്സന്റെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നും ധാരാളം നാണയങ്ങളടങ്ങിയ പൊതി കണ്ടെത്തി. ചോദ്യംചെയ്യലിൽ ഇല്ലിത്തോട് മുളങ്കുഴിയിലെ ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. ജനുവരിയിൽ പാലക്കാട് കുഴൽമന്ദത്തെ ഒരു വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണവും ഇരുപതിനായിരത്തോളം രൂപയും മോഷ്ടിച്ചതായും സമ്മതിച്ചു. ചെന്ത്രാപ്പിന്നിയിലെ വീട്ടിൽനിന്ന് അഞ്ചു പവനും 15,000 രൂപയും മോഷ്ടിച്ചതും ഇയാളാണെന്ന് പോലീസ് പറയുന്നു. ജെയ്സണെ പിടികൂടിയതോടെ വിവിധ ജില്ലകളിലെ ആറ് മോഷണങ്ങൾക്ക് തുമ്പായി. മുമ്പ് പല കേസുകളിലും ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ ഡിസംബർ പകുതിയോടെ പുറത്തിറങ്ങുകയായിരുന്നു. Content Highlights:infamous thief tsunami jaison arrested chalakudy police


from mathrubhumi.latestnews.rssfeed http://bit.ly/2ENzrJz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages