ബ്രസീല്‍ ജയത്തോടെ തുടങ്ങി; ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 14, 2019

ബ്രസീല്‍ ജയത്തോടെ തുടങ്ങി; ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു

സാവോ പൗലോ: കോപ്പയിൽ ആതിഥേരായ ബ്രസീലിന് മിന്നും തുടക്കം. ഉദ്ഘാടന മത്സരത്തിൽ അവർ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. കളിയുടെ രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. ഫിലിപ്പ് കുടീന്യോ ഇരട്ട ഗോൾ നേടി. എവർട്ടന്റെ വകയായിരുന്നു മൂന്നാം ഗോൾ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അൻപതാം മിനിറ്റിൽ ഫിലിപ്പ് കുടീന്യോയാണ് ആതിഥേയർക്ക് ലീഡ് സമ്മാനിച്ചത്. റിച്ചാലിക്സണെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കുടിന്യോ കൃത്യമായി വലയിൽ എത്തിച്ചു. രണ്ട് മിനിറ്റിന്റെ ഇടവേളയിൽ ഒരിക്കൽ വീണ്ടും വല ചലിപ്പിച്ച് കുടിന്യോ ഡബിൾ തികച്ചു. ഫെർമീനോയുടെ ക്രോസിന് കൃത്യമായി കുടീന്യോ തലവെച്ച തോടെ രണ്ടാം ഗോൾ പിറന്നു. 85-ാം മിനിറ്റിൽ എവർട്ടന്റെ വകയായിരുന്നു മൂന്നാം ഗോൾ. സൂപ്പർതാരം നെയ്മറില്ലാതെ ഇറങ്ങിയ ടീം പന്തടക്കത്തിലും പാസിലും ആക്രമണത്തിലും കൃത്യത പുലർത്തിയതോടെ ബൊളീവിയക്ക് പിടിച്ചു നിൽക്കാനായില്ല. രണ്ടാം പകുതിയിൽ മൂന്ന് ഗോളുകളുമായി കളം നിറഞ്ഞു കളിച്ച ബ്രസീലിനെ ആദ്യ പകുതിയിൽ ബ്രസീലിനെ പിടിച്ചു നിർത്തുന്നതിൽ ബോളിവിയ വിജയിച്ചു. മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്. അർജന്റീന, യുറഗ്വായ്, കൊളംബിയ, ചിലി, പെറു, വെനസ്വേല. പാരഗ്വായ്, ഇക്വഡോർ എന്നിവരോടൊപ്പം ഏഷ്യയിൽനിന്ന് ജപ്പാൻ, ഖത്തർ ടീമുകളും ടൂർണമെന്റിൽ കളിക്കുന്നുണ്ട്. Content Highlights:Content Highlights: Copa America Football 2019


from mathrubhumi.latestnews.rssfeed http://bit.ly/2XdzUz3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages