വിദേശത്ത് തൊഴില്‍ തട്ടിപ്പില്‍പ്പെടാതിരിക്കാന്‍ എമിഗ്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 14, 2019

വിദേശത്ത് തൊഴില്‍ തട്ടിപ്പില്‍പ്പെടാതിരിക്കാന്‍ എമിഗ്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍

ദുബായ്: വിദേശത്തെ തൊഴില്‍ തട്ടിപ്പില്‍പ്പെടാതിരിക്കാന്‍ എമിഗ്രേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ഗള്‍ഫ് നാട്ടില്‍ എത്തി തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങരുതെന്നും കേന്ദ്രസര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയന്‍ സന്ദര്‍ശനത്തിന് ശേഷം തിരികെയുള്ള മടക്കയാത്രയില്‍ ദുബായില്‍ എത്തിയ കേന്ദ്രമന്ത്രി വിവിധ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്ത് വീട്ട് ജോലിക്ക് അടക്കം എത്തുന്നവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ വിദേശത്ത്‌പോകുന്നവരെ ചില റിക്രൂട്ടിങ് ഏജന്‍സികള്‍ ചൂഷണം ചെയ്യുന്ന നടപടി നിര്‍ത്തലാക്കും. ഇത്തരം വിഷയത്തില്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെകൂടി പങ്കാളിത്തത്തോടെയാകും നടപ്പിലാക്കുക. എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും വൈകാതെ തന്നെ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് പുറമെ പ്രവാസികളുടെ പ്രധാന പരാതിയായ സീസണ്‍ സമയങ്ങളില്‍ ഉള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധനവും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യോമയാനമന്ത്രിയുമായി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. ബിജെപിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമെല്ലാം സര്‍ക്കാരിന് മുന്നില്‍ തുല്യരാണെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും നാട്ടിലെ സൗകര്യങ്ങള്‍ അനുഭവിക്കാന്‍ തടസമുണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുമെന്നും വിദേശകാര്യസഹമന്ത്രി വിശദീകരിച്ചു. ആധാര്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുള്ള തിരിച്ചറിയല്‍ രേഖമാത്രമാണെന്നും അദ്ദേഹം ദുബായില്‍ ഇന്ത്യന്‍ സമൂഹത്തോട് പറഞ്ഞു.

തുടര്‍ന്ന് ദുബായ് സോനാപൂരിലെ ലേബര്‍ ക്യാമ്പും അദ്ദേഹം സന്ദര്‍ശിച്ചു. ഇവര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച മുരളീധരന്‍ ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചു.



from mangalam.com http://bit.ly/2KS8zfA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages