തിരുവനന്തപുരം: സി.പി.എം. സംസ്‌ഥാന സെക്രട്ടറിയുടെ മകന്റെ പീഡനവിവാദം പുറത്തു കത്തുന്നതിനിടെ ചേര്‍ന്ന പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്‌തത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേന്ദ്രകമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടും ഇതു സംബന്ധിച്ചു നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളും മാത്രം! കഴിഞ്ഞ ദിവസം സംസ്‌ഥാന സെക്രട്ടേറിയേറ്റ് "മകന്‍ ചെയ്‌ത കുറ്റത്തിന് അച്‌ഛനെ എന്തിനു ബലിയാടാക്കണം" എന്ന നിലപാടിലെത്തിയിരുന്നു.
തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ കോടിയേരി മകനെ പരസ്യമായി തള്ളി രംഗത്തെത്തുകയും ചെയ്‌തു. ഇത് ഇന്നലത്തെ സംസ്‌ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നം ഇന്നലെ കമ്മിറ്റിയില്‍ ഉയര്‍ന്നില്ല. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ വിഷയം ആരെങ്കിലും ഉന്നയിച്ചാല്‍ സംസ്‌ഥാന സെക്രട്ടേറിയേറ്റിന്റെ നിലപാടുമാത്രമാകും സി.പി.എം. നേതൃത്വം വ്യക്‌തമാക്കുക.
സി.പി.എം. അനുഭാവികളായ വിശ്വാസികളുടെ വോട്ട് ശബരിമല വിഷയത്തിന്റെ പേരില്‍ ബി.ജെ.പിയിലേക്കും കോണ്‍ഗ്രസിലേക്കും പോയി, ന്യൂനപക്ഷ വോട്ട് കോണ്‍ഗ്രസിന് അനുകൂലമായി ഏകീകരിച്ചു എന്നീ കാര്യങ്ങളാണ് ഇന്നലെ വിശദമായി ചര്‍ച്ച ചെയ്‌തത്. മറ്റു വിഷയങ്ങളൊന്നും അജന്‍ഡയില്‍പോലും ഉണ്ടായിരുന്നില്ല.
പാര്‍ട്ടി സെക്രട്ടേറിയേറ്റ് കോടിയേരിക്ക് ഒപ്പമാണെന്ന് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. കേസില്‍ ഇടപെടരുതെന്ന കര്‍ശന നിര്‍ദേശംമാത്രമാണ് കേന്ദ്രകമ്മിറ്റിയും നല്‍കിയിരിക്കുന്നത്. തല്‍സ്‌ഥാനത്തുനിന്നു കോടിയേരി മാറണമെന്ന് ഇവരും ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടേറിയേറ്റിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു സെക്രട്ടേറിയേറ്റ് യോഗം.
പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗംതന്നെ വിവാദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. ഇതു സംബന്ധിച്ച് രഹസ്യ അന്വേഷണം പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ പുതിയ വിവാദം എങ്ങനെ പുറത്തുവന്നുവെന്നതാണ് പരിശോധിക്കുന്നത്. ഇന്നു കമ്മിറ്റിയില്‍ ചര്‍ച്ച വന്നാല്‍, സംഭവം സംബന്ധിച്ചു പ്രത്യേക സമിതി രൂപീകരിച്ച് പാര്‍ട്ടി അന്വേഷണം നടത്തണമെന്ന് ഒരു വിഭാഗം അവശ്യപ്പെട്ടേക്കും.
എം.എസ്. സന്ദീപ്
from mangalam.com http://bit.ly/2ICMekD
via IFTTT
No comments:
Post a Comment