കട്ടപ്പന: പാഞ്ചാലിമേട്ടിലെ കുരിശ് നില്‍ക്കുന്നതടക്കമുള്ള ഭൂമി തങ്ങളുടേതെന്ന ദേവസ്വം ബോര്‍ഡിന്റെ വാദം തള്ളി ഇടുക്കി ജില്ലാ കലക്‌ടര്‍. ഒരിഞ്ച് ഭൂമി പോലും ദേവസ്വം ബോര്‍ഡിനില്ലെന്നും ക്ഷേത്രവും കുരിശുമെല്ലാം കൈയേറ്റ ഭൂമിയിലാണെന്നും ജില്ലാ കലക്‌ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.
എല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയാണ്. ക്ഷേത്രവും ഭൂമിയും ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതായി പറയുന്ന 2013-ലെ ഗസ്‌റ്റ് വിജ്‌ഞാപനം അസാധുവാണ്. സര്‍വേ നമ്പറിലടക്കം തെറ്റുണ്ടെന്നും കലക്‌ടര്‍ വിശദീകരിച്ചു. കോടതി ഉത്തരവ് അനുസരിച്ച് എല്ലാ കൈയേറ്റങ്ങളും വേണ്ടിവന്നാല്‍ ഒഴിപ്പിക്കുമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കലക്‌ടര്‍ വ്യക്‌തമാക്കി. ഇതോടെ പാഞ്ചാലിമേട്ടില്‍ റവന്യൂ വകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഏറ്റമുട്ടലിനു വഴിയൊരുങ്ങി.
പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ നാട്ടിയിരിക്കുന്നത് ആരുടെ ഭൂമിയിലാണെന്നു ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ സ്‌ഥലം സന്ദശിക്കുകയും ചെയ്‌തു. ക്ഷേത്രവും കുരിശും നില്‍ക്കുന്ന സ്‌ഥലം ഉള്‍പ്പടെ 22 ഏക്കര്‍ ദേവസ്വം ബോര്‍ഡിന്റേതെന്നാണു പത്മകുമാറിന്റെ അവകാശവാദം.
from mangalam.com http://bit.ly/2Lcd84u
via IFTTT
No comments:
Post a Comment