റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ്‌ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 23, 2019

റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ്‌ മരിച്ചു

പൂച്ചാക്കല്‍: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്‍പത്‌ മാസം പ്രായമായ കുട്ടി മരിച്ചു. പാണാവളളി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ആനന്ദശേരി വീട്ടില്‍ വിപിന്‍ലാല്‍(വിഷ്‌ണു)-കൃഷ്‌ണമോളി ദമ്പതികളുടെ മകന്‍ ആഷ്‌മീന്‍ വിഷ്‌ണുവാ(ഒന്‍പത്‌ മാസം)ണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയോടെ വീട്ടില്‍ വെച്ചാണ്‌ സംഭവം. അമ്മൂമ്മയുടെയും അയല്‍പക്കത്തെ കുട്ടികളോടെപ്പം കളിച്ചു കൊണ്ടിരുന്നപ്പോള്‍ അബദ്ധവശാല്‍ റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു എന്ന്‌ ബന്ധുക്കള്‍ പറയുന്നു.
കുട്ടിയുടെ തൊണ്ടയില്‍ റമ്പൂട്ടാന്റെ കുരു കുടുങ്ങിയതോടെ ശ്വാസതടസം നേരിട്ടപ്പോള്‍ വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന്‌ സമീപമുള്ള ബന്ധുക്കളും വിപിന്‍ലാലും ഓടിയെത്തി ഉടന്‍തന്നെ പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന്‌ നടക്കും.



from mangalam.com http://bit.ly/2L4TFCG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages