നിപ സംശയം: നിരീക്ഷണത്തിലുള്ള യുവാവിന്റെ നില തൃപ്തികരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 3, 2019

നിപ സംശയം: നിരീക്ഷണത്തിലുള്ള യുവാവിന്റെ നില തൃപ്തികരം

കൊച്ചി: നിപ ബാധയെന്ന സംശയത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ. ഭക്ഷണം കഴിക്കുന്നുണ്ട്. മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുമുണ്ട്. എറണാകുളത്തെ വടക്കൻപറവൂർ സ്വദേശിയാണ് യുവാവ്. തൊടുപുഴയിൽ പഠിക്കുന്ന ഈ യുവാവ് പരീക്ഷയ്ക്കുശേഷമാണ് ഇന്റേൺഷിപ്പിനായി തൃശ്ശൂരിലെത്തിയത്. മേയ് 21-നാണ് പരിശീലനം തുടങ്ങിയത്. 24 വരെ പരിശീലനത്തിനുണ്ടായിരുന്നു. ഇതിനിടെ പനികാരണം തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. പനി കുറയാതെ വന്നതോടെ എറണാകുളത്തെ വീട്ടിലേക്ക് മടങ്ങി. പ്രാഥമികാരോഗ്യകേന്ദ്രത്തിലും ഒരു സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടിയെങ്കിലും പനി കുറഞ്ഞില്ല. തുടർന്നാണ് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർഥിയുടെകൂടെ തൃശ്ശൂരിലുണ്ടായിരുന്ന കോതമംഗലം സ്വദേശിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിനായി പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ വിദ്യാർഥിയെ തിങ്കളാഴ്ച പുന്നേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗി പോയ സ്ഥലങ്ങളിലെല്ലാം നിരീക്ഷണം നിപയുടെ രോഗലക്ഷണങ്ങളോടെ യുവാവ് ചികിത്സ തേടിയ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയതായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും യുവാവ് പോയ സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ തിങ്കളാഴ്ച രാവിലെ അവലോകനയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല കളക്ടർ കെ. മുഹമ്മദ് വൈ. സഫിറുള്ളയുടെ നേതൃത്വത്തിൽ ജില്ലയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. content highlights:nipah suspect youth health condition is stable


from mathrubhumi.latestnews.rssfeed http://bit.ly/317WND9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages