ബാങ്ക് തട്ടിപ്പ്: കഴിഞ്ഞവർഷം മാത്രം നഷ്ടമായത് 71,500 കോടിയിലേറെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 3, 2019

ബാങ്ക് തട്ടിപ്പ്: കഴിഞ്ഞവർഷം മാത്രം നഷ്ടമായത് 71,500 കോടിയിലേറെ

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവർഷംമാത്രം വിവിധ തട്ടിപ്പുകളിലൂടെ രാജ്യത്തെ ബാങ്കുകൾക്ക് നഷ്ടമായത് 71,542.93 കോടി രൂപ. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുക ബാങ്കുകൾക്ക് നഷ്ടമാവുന്നത്. മുൻ സാമ്പത്തികവർഷത്തെക്കാൾ 73 ശതമാനത്തിന്റെ വർധനയാണിത്. 6801 തട്ടിപ്പുകളാണ് കഴിഞ്ഞവർഷം റിപ്പോർട്ടു ചെയ്തതെന്ന് വിവരാവകാശ അപേക്ഷയിൽ റിസർവ് ബാങ്ക് വ്യക്തമാക്കി. 2017-18 കാലയളവിൽ റിപ്പോർട്ട് ചെയ്തത് 5916 കേസും നഷ്ടമായത് 41,167.03 കോടി രൂപയുമാണ്. കഴിഞ്ഞ 11 സാമ്പത്തികവർഷങ്ങളിൽ ആകെ 53,334 ബാങ്ക് തട്ടിപ്പുകേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെല്ലാംകൂടി നഷ്ടമായത് 2.05 ലക്ഷം കോടി രൂപയാണ്. ഔദ്യോഗികമായി പരാതികൾ നൽകിയ കേസുകളുടെ വിവരങ്ങൾ മാത്രമാണ് പുറത്തുവിട്ടതിൽ ഉള്ളതെന്നും സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നും ആർ.ബി.ഐ. പറഞ്ഞു. മദ്യവ്യവസായി വിജയ് മല്യ, വജ്രവ്യാപാരി നീരവ് മോദി തുടങ്ങിയവർ വൻ വായ്പത്തട്ടിപ്പുകൾ നടത്തി രാജ്യം വിട്ടതിനു പിന്നാലെയാണ് കൂടുതൽ ബാങ്കുതട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. വൻതോതിൽനടന്ന വായ്പത്തട്ടിപ്പുകളെക്കുറിച്ച് സെൻട്രൽ വിജിലൻസ് കമ്മിഷൻ പരിശോധിക്കുകയും ഏറ്റവും വലിയ 100 തട്ടിപ്പുകാരുടെ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. തട്ടിപ്പുതടയാൻ വായ്പകൊടുക്കുന്നതിനും തിരിച്ചുപിടിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തണമെന്ന് ബാങ്കുകളോട് സി.വി.സി. നിർദേശിച്ചിരുന്നു. 13 മേഖലകളായാണ് തട്ടിപ്പുകൾ തരംതിരിച്ചിരിക്കുന്നത്. വജ്രങ്ങളും ആഭരണങ്ങളും, നിർമാണമേഖല, കൃഷി, മാധ്യമം, വ്യോമയാനം, വിവരസാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയവയാണത്. തട്ടിപ്പുകൾക്ക് കൂട്ടുനിന്ന ഒട്ടേറെ ബാങ്കുമേധാവികൾക്കെതിരേ ഇക്കാലയളവിൽ സി.ബി.ഐ. കേസെടുക്കുകയും ചെയ്തു. ഐ.ഡി.ബി.ഐ.യിൽനിന്ന് 600 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ സംഭവത്തിൽ ഐ.ഡി.ബി.ഐ. ബാങ്ക് മുൻ സി.എം.ഡി.യും എയർസെലിന്റെ മുൻ തലവനുമായ സി. ശിവശങ്കരൻ, അദ്ദേഹത്തിന്റെ മകൻ എന്നിവർക്കെതിരേ 2018-ൽ സി.ബി.ഐ. കേസെടുത്തിരുന്നു. ബാങ്കുതട്ടിപ്പുകൾ വർഷം കേസുകളുടെ എണ്ണം തുക (കോടി രൂപയിൽ) 2008-09 4372 1860.09 2009-10 4669 1998.94 2010-11 4534 3815.76 2011-12 4093 4501.15 2012-13 4235 8590.86 2013-14 4306 10,170.81 2014-15 4639 19,455.07 2015-16 4693 18,698.82 2016-17 5076 23,933.85 2017-18 5916 41,167.03 Content Highlights:bank fraud; banks lost more than 71500 crore rupees


from mathrubhumi.latestnews.rssfeed http://bit.ly/318ZxjJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages