ലണ്ടൻ: അശ്വമേധം തുടരാനുള്ളതാണ്... ആ കുതിരയെ പിടിച്ചുകെട്ടാൻ വരുന്നത് കംഗാരുക്കളായാലും ശരി, അവിടെയൊരു തലകുനിക്കലുണ്ടാകില്ല. ലോകകപ്പ് ക്രിക്കറ്റിൽ ഞായറാഴ്ച ഓസ്ട്രേലിയയെ നേരിടാനിറങ്ങുമ്പോൾ ടീം ഇന്ത്യ ഒന്നാകെ ഒരു അശ്വമേധം മൂഡിലാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭമാക്കി തുടങ്ങിയ വിജയപ്രയാണത്തിൽ ഇനി നേരിടേണ്ടത് നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെതന്നെയായത് നന്നായെന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ. ലോകകപ്പിന്റെ തുടക്കത്തിൽതന്നെ രണ്ടു കരുത്തരെ വീഴ്ത്താൻ കഴിഞ്ഞാൽ സെമി പ്രവേശം എളുപ്പമാകുമെന്ന സാധ്യത ഇന്ത്യയുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്. മറുവശത്ത് വെസ്റ്റിൻഡീസിനെതിരേ തോറ്റെന്ന് കരുതിയ കളി സൂപ്പർ ക്ലൈമാക്സുമായി തിരിച്ചുപിടിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഓസീസ് എത്തുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ മേലുള്ള ആധിപത്യത്തിന്റെ കണക്കുകൾ കൂടിയാകുമ്പോൾ ഇതൊക്കെ എന്ത് എന്ന മട്ടിലാണ് ഓസീസ് പോരാട്ടത്തിനിറങ്ങുന്നത്. കെന്നിങ്ടൺ ഓവലിൽ ഇന്ത്യൻ സമയം മൂന്നു മണിക്കാണ് മത്സരം തുടങ്ങുന്നത്. പ്രതീക്ഷയും പ്രശ്നവും തകർപ്പൻ സെഞ്ചുറിയുമായി ഓപ്പണർ രോഹിത് ശർമ ഫോമിലെത്തിയെന്ന പ്രഖ്യാപനം. കരുത്തുറ്റ ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റിങ് നിരയെ അനായാസം അരിഞ്ഞിട്ട ബൗളിങ് നിരയുടെ പ്രകടനം...ഓസ്ട്രേലിയക്കെതിരേ ഇറങ്ങുമ്പോൾ ഇന്ത്യയുടെ പ്രതീക്ഷകൾ ടോപ് ഗിയറിൽതന്നെയാണ്. എന്നാൽ രോഹിത് ഫോമിലായപ്പോഴും തുടക്കത്തിലെ വിക്കറ്റ് നഷ്ടപ്പെടുത്തിയ ധവാന്റെ ഫോമും മൂന്നും നാലും ബാറ്റ്സമാൻമാരായ കോലിയും രാഹുലും നിലയുറപ്പിച്ച് കളിക്കാൻ ശ്രമിച്ചില്ലെന്ന യാഥാർഥ്യവും ചെറിയൊരു പ്രശ്നമായി ടീം ഇന്ത്യ കാണുന്നുമുണ്ട്. അഫ്ഗാനിസ്താനെതിരെയും വെസ്റ്റിൻഡീസിനെതിരെയും ഉജ്ജ്വലമായി പന്തെറിഞ്ഞ ബൗളിങ് നിരയിലാണ് ഓസീസിന്റെ പ്രതീക്ഷകളേറെയും. ഏതു സ്കോറും പ്രതിരോധിക്കാൻ കഴിയുമെന്ന ശരീരഭാഷയുമായി പന്തെറിയുന്ന ബൗളിങ് നിര വേണ്ടിവന്നാൽ നന്നായി ബാറ്റുചെയ്യുമെന്ന പ്രഖ്യാപനം നടത്തിയതും ഓസീസിന് പ്ലസ് പോയന്റാണ്. എന്നാൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ തകർന്നടിഞ്ഞ മുൻനിര ബാറ്റിങ് ഒരു പ്രശ്നംതന്നെയായി ഓസീസ് കാണുന്നുമുണ്ട്. ടീം സാധ്യതകൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിച്ച ടീമിൽ നിന്ന് പരമാവധി രണ്ടു മാറ്റങ്ങളാണ് ഇന്ത്യ വരുത്താൻ സാധ്യതയുള്ളത്. ഭുവനേശ്വർ കുമാറിന് പകരം മുഹമ്മദ് ഷമി കളിച്ചേക്കുമെന്നതാണ് പ്രധാന സാധ്യത. പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ കേദാർ ജാദവിന് പകരം ഓൾറൗണ്ടർ വിജയ് ശങ്കറിനെ ഉൾപ്പെടുത്തുകയെന്ന പരീക്ഷണത്തിനും കോലി മുതിർന്നേക്കാം. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലെ അതേ ടീമിനെയാകും ഓസ്ട്രേലിയ അണിനിരത്തുകയെന്നാണ് സൂചനകൾ കീ പ്ലേയേഴ്സ് ഇന്ത്യ: വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ ഓസ്ട്രേലിയ: ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്വെൽ, പാറ്റ് കമ്മിൻസ് പിച്ച് റിപ്പോർട്ട് തുടക്കത്തിൽ ബൗളർമാരെ സഹായിക്കുന്ന ഓവലിലെ പിച്ചിൽ തുടർന്ന് ബാറ്റ്സ്മാൻമാർക്കും നല്ല പിന്തുണ ലഭിക്കും. ഇംഗ്ലണ്ടും ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും ഈ പിച്ചിൽ 300-ലേറെ റൺസ് നേടിയിരുന്നു. ദക്ഷിണാഫ്രിക്ക 207 റൺസിനും ബംഗ്ലാദേശ് 244 റൺസിനും ഓൾഔട്ടായതും ഈ മൈതാനത്തുതന്നെയാണ്. Content Highlights:india australia face off on flat deck
from mathrubhumi.latestnews.rssfeed http://bit.ly/2ZfMTOk
via
IFTTT
No comments:
Post a Comment