പ്രധാനമന്ത്രിക്ക് ദേവസ്വം സമർപ്പിച്ചത് 450 കോടിയുടെ വികസന പദ്ധതികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 8, 2019

പ്രധാനമന്ത്രിക്ക് ദേവസ്വം സമർപ്പിച്ചത് 450 കോടിയുടെ വികസന പദ്ധതികൾ

ഗുരുവായൂർ:ക്ഷേത്രദർശനത്തിനെത്തിയ പ്രധാനമന്ത്രി ഗുരുവായൂരിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാനും സമയം കണ്ടെത്തി. ദേവസ്വം ബോർഡ് ഭാരവാഹികൾ 450 കോടിയുടെ വികസനപദ്ധതികളാണ് പ്രധാനമന്ത്രിക്ക് സമർപ്പിച്ചത്. ഇക്കാര്യത്തിൽ സാധിക്കുന്ന സഹായങ്ങൾ ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകി. കാര്യപരിപാടിയിൽ ഇല്ലാതിരുന്നിട്ടും ക്ഷേത്രനഗരിയുടെ വികസനകാര്യങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി 10 മിനിറ്റോളം നീക്കിവച്ചു. ശ്രീവത്സം ഗസ്റ്റ് ഹൗസിന്റെ രണ്ടാം സ്യൂട്ട് റൂമിലായിരുന്നു ചർച്ച. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. കൈലാസനാഥനും ചർച്ചയിൽ പങ്കെടുത്തു. നേരത്തെ നിശ്ചയിക്കാത്ത പരിപാടി ആയിരുന്നതിനാൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്ഥലത്തുണ്ടായിട്ടും ചർച്ചയിൽ പങ്കെടുക്കാനായില്ല. പൈതൃകനഗരിയാക്കി മാറ്റുന്നതിന് 100 കോടി, ഗോശാല വികസനത്തിന് 300 കോടി, പുന്നത്തൂർക്കോട്ട പൈതൃകരീതിയിൽ നവീകരിച്ചുകൊണ്ട് ആനക്കോട്ടയുടെ വികസനത്തിന് 50 കോടി എന്നിങ്ങനെയാണ് വികസനപദ്ധതികൾ. ബൃഹസ്പതിയും വായുഭഗവാനും ചേർന്നു പ്രതിഷ്ഠ നടത്തിയതു വഴി ഗുരുവായൂർ എന്ന പേരു സിദ്ധിച്ചുവെന്ന പുരാണകഥയെ അനുസ്മരിപ്പിക്കുന്ന പ്രതിമ ഉൾപ്പെടെ സ്ഥാപിക്കാനാണ് പൈതൃകനഗര വികസനപദ്ധതിയിൽ ഉദ്ദേശിക്കുന്നത്. ക്ഷേത്രത്തിന്റെ ചുറ്റുമതിലുകളും മറ്റും കരിങ്കൽ പാകും. സ്റ്റീൽ കൊണ്ടുള്ളതടക്കം പുതിയ രീതിയിൽ സ്ഥാപിച്ച നിർമാണപ്രവൃത്തികൾ ഒഴിവാക്കും. മലപ്പുറം വേങ്ങാട്ട് ആയിരത്തിലേറെ പശുക്കളുള്ള ഗോശാലയുടെ വികസനത്തിനാണ് 300 കോടിയുടെ പദ്ധതി സമർപ്പിച്ചിരിക്കുന്നത്. ആനക്കോട്ട വികസനത്തിന് 50 കോടിയുടെ പദ്ധതിയും സമർപ്പിച്ചു. ഇതിനു പുറമെ, റെയിൽവേ വികസനത്തിനാവശ്യമായ നിർദേശങ്ങളും ദേവസ്വം കൈമാറി. റെയിൽവേ ടെർമിനൽ പോയിന്റ് എന്നതു മാറ്റി ലിങ്ക് ലൈൻ ആക്കി താനൂർക്കോ തിരുനാവായയ്ക്കോ നീട്ടുക, പാത ഇരട്ടിപ്പിക്കുക, രണ്ട് പ്ലാറ്റ് ഫോം ഉള്ളത് ആറാക്കി വികസിപ്പിക്കുക, തൃശ്ശൂരിൽനിന്ന് മെമു സർവീസ് തുടങ്ങുക, പഴനി, രാമേശ്വരം, കാശി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് ഗുരുവായൂരിൽനിന്ന് സർവീസ് ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചതെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, പി. ഗോപിനാഥൻ, എം. വിജയൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.കെ. രാമചന്ദ്രൻ എന്നിവരാണ് ദേവസ്വത്തെ പ്രതിനിധാനം ചെയ്ത് ചർച്ചയിൽ പങ്കെടുത്തത്. Content Highlights: Keraladevaswom board submit 450 crore development project to prime minister narendra modi at guruvayoor


from mathrubhumi.latestnews.rssfeed http://bit.ly/2I3pY2Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages