യുവതിയുടെ തലയറ്റ ശരീരം പുതപ്പില്‍ പൊതിഞ്ഞ് ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 8, 2019

യുവതിയുടെ തലയറ്റ ശരീരം പുതപ്പില്‍ പൊതിഞ്ഞ് ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ മെട്രോസ്‌റ്റേഷന് മുന്നില്‍ അജ്ഞാത യുവതിയുടെ തലയറ്റ ശരീരം. ശനിയാഴ്ച്ച ഡല്‍ഹി ജഹാന്‍ഗീര്‍പുരി മെട്രോ സ്‌റ്റേഷന് സമീപത്തുവച്ചാണ് തലയറത്ത നിലയിലുള്ള മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹം സൈക്കിളിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പുപെട്ടിക്കുള്ളില്‍ പുതപ്പ് വച്ച പൊതിഞ്ഞനിലയിലാണ് കണ്ടെത്തിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൃതദേഹം അഴുകിത്തുടങ്ങിയിരുന്നുവെന്നും തൊലിയുടെ നിറം കറുത്തുവെന്നും ഇളകിമാറിത്തുടങ്ങിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ബാബു ജഗജീവന്‍ റാം മെമ്മോറിയല് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



from mangalam.com http://bit.ly/2KI7TJg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages