യോഗിയോട് വിവാഹാഭ്യർഥന നടത്തിയെന്ന് സ്ത്രീ, പരിഹസിച്ച്‌ പോസ്റ്റിട്ട ജേര്‍ണലിസ്റ്റ്‌ കസ്റ്റഡിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 8, 2019

യോഗിയോട് വിവാഹാഭ്യർഥന നടത്തിയെന്ന് സ്ത്രീ, പരിഹസിച്ച്‌ പോസ്റ്റിട്ട ജേര്‍ണലിസ്റ്റ്‌ കസ്റ്റഡിയിൽ

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന് മാധ്യപ്രവർത്തകൻ കസ്റ്റഡിയിൽ. ഡൽഹി സ്വദേശിയായപ്രശാന്ത്കനോജിയയാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ പ്രതിഛായയ്ക്ക് പോറലേൽപിക്കാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്ന് ലഖ്നൗ പോലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. തുടർന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ ആദ്യം പറഞ്ഞത്. പിന്നീട് കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്ന് തിരുത്തുകയായിരുന്നു. ശനയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തമാധ്യമപ്രവർത്തകനെ ചോദ്യം ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് വെച്ച് യോഗി ആദിത്യനാഥിനോട്താൻ വിവാഹ അഭ്യർഥന നടത്തിയിട്ടുണ്ടെന്ന്പറഞ്ഞ് ഒരു സ്ത്രീഅവകാശപ്പെടുന്ന വീഡിയോയാണ് പ്രശാന്ത് തന്റെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഷെയർ ചെയ്തത്. ഇത് മുഖ്യമന്ത്രിയെ അപകീർത്തിപെടുത്തുന്നതും അവാസ്തവുമാമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. താൻ കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രിയുമായി വീഡിയോ കോൾ നടത്തുന്നുണ്ടെന്നായിരുന്നുസ്ത്രീയുടെ അവകാശവാദം. നിരവധി മാധ്യമങ്ങൾക്ക്മുന്നിലായിരുന്നു സ്ത്രീയുടെ വെളിപ്പെടുത്തൽ. ഈ വീഡിയോ പരിഹാസ രൂപേണയുള്ള അടിക്കുറിപ്പോടെയായിരുന്നു പ്രശാന്ത് ഫെയ്സ്ബുക്കിൽഇട്ടത്. "യോഗിജി, താങ്കൾക്ക് വീഡിയോകോൾ ചെയ്യാമെങ്കിൽ സ്നേഹം തുറന്നു പറഞ്ഞുകൂടെ. യോഗിജി താങ്കൾ ഭയപ്പെടരുത്. സമൂഹം എന്ത് പറയുമെന്നും ചിന്തിക്കേണ്ട. അങ്ങ് ഒളിച്ചോടിയേക്ക്. ഞങ്ങളല്ലാം കൂടെയുണ്ട്", എന്നായിരുന്നു പോസ്റ്റ്. എന്നാൽ ഈ പോസ്റ്റിന്റെ പേരിലാണോ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ പൂർവ്വവിദ്യാർഥിയാണ് പ്രശാന്ത്. content highlights:Journalist in custody posting defamatory content in facebook Against Yogi Adityanath


from mathrubhumi.latestnews.rssfeed http://bit.ly/2MQgb4T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages