പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം കടല്‍ത്തീരത്ത് സ്ത്രീയുടേത് എന്ന് സംശയിക്കുന്ന, മുറിച്ച് മാറ്റിയ നിലയില്‍ രണ്ട് കാലുകള്‍ അടിഞ്ഞു; പോലീസ് അന്വേഷണം ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 8, 2019

പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം കടല്‍ത്തീരത്ത് സ്ത്രീയുടേത് എന്ന് സംശയിക്കുന്ന, മുറിച്ച് മാറ്റിയ നിലയില്‍ രണ്ട് കാലുകള്‍ അടിഞ്ഞു; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: സ്ത്രീയുടേത് എന്ന് സംശയിക്കുന്ന രണ്ട് കാലുകള്‍ മുറിച്ച് മാറ്റിയ നിലയില്‍ പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം കടല്‍ത്തീരത്ത് നിന്നും കണ്ടെത്തി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മത്സ്യ തൊഴിലാളികളാണ് കാലുകള്‍ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയിലാണ് കാലുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. അടുത്തകാലത്തായി കാണാതായ സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. കാലുകളില്‍ ഒരു കാല്‍ മുറിച്ചുമാറ്റിയനിലയിലും രണ്ടാമത്തേതു കാല്‍പ്പാദം വേര്‍പെട്ട് രണ്ടായ നിലയിലുമാണ്.

ഇടതും വലതും കാലുകള്‍ അടിഞ്ഞതിനാല്‍ രണ്ടും ഒരാളുടേത് തന്നെയെന്ന നിലപാടിലാണ് പോലീസ്. ചികിത്സയുടെ ഭാഗമായി മുറിച്ചുനീക്കിയ കാലുകള്‍ ആശുപത്രിയില്‍ നിന്നും കടലില്‍ തള്ളിയതാവാമെന്ന വാദം ഉയര്‍ന്നെങ്കിലും പോലീസ് തള്ളി.

കഴിഞ്ഞ ഓഗസ്റ്റില്‍ ഈ ഭാഗത്ത് ഉണങ്ങിയനിലയില്‍ പുരുഷന്റെ തലയും ഉടലിന്റെ കുറെഭാഗവും കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും മൃതദേഹം ആരുടേതാണെന്നു കണ്ടെത്താനായിരുന്നില്ല. ഇതിനു പിന്നാലെയാണു സ്ത്രീയുടേതെന്നു തോന്നിക്കുന്ന കാലുകള്‍ കണ്ടെത്തിയിരിക്കുന്നത്.



from mangalam.com http://bit.ly/2Z9XVEw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages