നസീര്‍ വധശ്രമത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ പി. ജയരാജന്‍; എം.എല്‍.എ ഷംസീറിനെതിരേ ആരോപണം ; സി.പി.എം. കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ ഗ്രൂപ്പ് പോര് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 9, 2019

നസീര്‍ വധശ്രമത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ പി. ജയരാജന്‍; എം.എല്‍.എ ഷംസീറിനെതിരേ ആരോപണം ; സി.പി.എം. കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ ഗ്രൂപ്പ് പോര്

കണ്ണൂര്‍: സി.പി.എം. ജില്ലാ ഘടകത്തില്‍ പുറത്തുവന്ന ഗ്രൂപ്പ് പോര് വഴിത്തിരിവില്‍. വിമത നേതാവ് സി.ഒ.ടി. നസീര്‍ വധശ്രമക്കേസിന്റെ പേരിലാണു പുതിയ ഗ്രൂപ്പ് യുദ്ധം. സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ ആദ്യം ആരോപണം ഉയര്‍ന്നത് ജയരാജനെതിരേയായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ പി. ജയരാജന്‍ രംഗത്തു വന്നതും നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതും വഴിത്തിരിവായി.

ഷുക്കൂര്‍, ഷുെഹെബ്, കതിരൂര്‍ മനോജ് വധത്തിന്റെ പേരില്‍ പഴികേട്ട ജയരാജന്‍ ഇക്കുറി മൗനമായിരിക്കാന്‍ തയാറായില്ല. പിന്നാലെയാണു എ.എന്‍. ഷംസീര്‍ എം.എല്‍.എക്കെതിരേ നസീര്‍ ആരോപണവുമായി വന്നത്. ഇതു ജയരാജന്റെ നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ തന്റെ ചേരിക്കൊപ്പമല്ലാത്ത ഷംസീറിനെതിരേ കിട്ടിയ ആയുധമായി പി. ജയരാജന്‍ ഈ സംഭവത്തെകണ്ടു. കഴിഞ്ഞ സി.പി.എം. ജില്ലാ സമ്മേളനത്തില്‍ അടുപ്പക്കാരായ ചില ഡിെവെ.എഫ്.ഐ. നേതാക്കളെ ഉപയോഗിച്ചു പി. ജയരാജനെതിരേ വിമര്‍ശനം നടത്തിയതിനു പിന്നിലും ഷംസീറായിരുന്നു.

ഇതിനു സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നു. പി. ജയരാജന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണു സി.ഒ.ടി. നസീറിനെതിരേ നടന്ന വധശ്രമം സി.പി.എം. സ്വന്തം നിലയ്ക്ക് അന്വേഷിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. തനിക്കെതിരായ വധശ്രമത്തില്‍ ജയരാജനു പങ്കില്ലെന്നും നസീര്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്നു നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയോട് ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന സമിതിയുടെ നിര്‍ദേശ പ്രകാരം അന്വേഷണ സമിതി അംഗങ്ങളായ ടി.വി രാജേഷ് എം.എല്‍.എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരീന്ദ്രനും തെളിവെടുപ്പ് ആരംഭിച്ചു.

ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ 20 പേരില്‍നിന്നാണു കഴിഞ്ഞ ദിവസം സമിതി വിവരങ്ങള്‍ ആരാഞ്ഞത്. അതേസമയം ഈ കേസില്‍ പോലീസ് അന്വേഷണം അത്ര ഊര്‍ജിതമല്ല. മൊഴിയുടെ അടിസ്ഥാനത്തിലല്ലാതെ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ കേസെടുക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഷംസീര്‍ പലപ്പോഴായി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്. കോള്‍ ലിസ്റ്റ് െകെമാറിയിട്ടും പോലിസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

കെ. മുരളീധരന്‍, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ജയരാജനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പ്രതിരോധിക്കാന്‍ സി.പി.എം നേതൃത്വം രംഗത്തു വന്നില്ലെന്ന ആക്ഷേപവും ഒരു വിഭാഗം അണികള്‍ക്കുണ്ട്. കേസില്‍ യുവജനനേതാവ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ഇപ്പോള്‍ നേതൃത്വത്തിനുണ്ട്. നസീറിനെ അക്രമിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിട്ടും തലശേരിയിലെ ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചില്ലെന്നുള്ള വിമര്‍ശനം പാര്‍ട്ടി കമ്മിഷനുണ്ട്.



from mangalam.com http://bit.ly/2Wz0TG5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages