മകളുടെ വിവാഹ ദിവസം രാവിലെ അച്ഛനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 9, 2019

മകളുടെ വിവാഹ ദിവസം രാവിലെ അച്ഛനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: മകളുടെ വിവാഹ ദിവസം രാവിലെ അച്ഛനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകളെ മരണവിവരം അറിയിക്കാതെ വിവാഹം നടത്തി. ചിറക്കര ഉളിയനാട് പ്രസാദ് ഭവനില്‍ ബി.ശിവപ്രസാദാ(44)ണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ ഏഴോടെ ചിറകര ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമുള്ള കുടുംബവീട്ടില്‍ എത്തിയാണ് ശിവപ്രസാദ് ജീവനൊടുക്കിയത്.

ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു മകള്‍ നീതുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. രാവിലെ ആറ് മണിയോടെ ബൈക്കുമായി ശിവപ്രസാദ് പോവുകയായിരുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. സുഹൃത്തുക്കളുടെ അന്വേഷണത്തില്‍ കുടുംബ വീടിന് മുന്നില്‍ ബൈക്ക് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വീട്ടില്‍ കയറി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ ശിവപ്രസാദിനെ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയാണ് ശിവപ്രസാദ് ജീവനൊടുക്കാന്‍ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.



from mangalam.com http://bit.ly/2WqW3FN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages