തിരുവനന്തപുരം: ശക്തമായി പെയ്ത് സംസ്ഥാനത്തു കാലവര്‍ഷം വരവറിയിച്ചു. ഇന്നും നാളെയും സംസ്ഥാനവ്യാപകമായി കനത്ത മഴ പെയ്യുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും കണ്ണൂരിലും കോഴിക്കോട്ടും ഇന്നു യെല്ലോ അലെര്‍ട്ടായിരിക്കും. മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ്.
ഇന്ന് എറണാകുളം, മലപ്പുറം ജില്ലകളിലും മറ്റന്നാള്‍ എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അെലര്‍ട്ട് പിന്‍വലിച്ചു. ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലെര്‍ട്ട് ആയിരിക്കും. ഓറഞ്ച് അലെര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായോ (115 മി.മീ. മഴ) അതിശക്തമായോ (115 മി.മീ. മുതല്‍ 204.5 മി.മീ. വരെ) മഴ പെയ്യാനാണു സാധ്യത. ആവശ്യമായ തയാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.കേരള-കര്‍ണാടക തീരത്തോടു ചേര്‍ന്ന് അറബിക്കടലില്‍ രുപപ്പെട്ട ന്യൂനമര്‍ദം ഇന്നത്തോടെ ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറാനും ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിലൂടെയാകും കാറ്റിന്റെ സഞ്ചാരം.
സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം നിലവില്‍ വന്നു. 12 നോട്ടിക്കല്‍ െമെല്‍ പ്രദേശത്ത് ജൂെലെ 31 വരെയാണ് മത്സ്യബന്ധന ബോട്ടുകള്‍ക്കു നിരോധനം. ഇന്ന് തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യകിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35-45 കി.മീ. വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണു മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് വിലക്കില്ല.
മത്സ്യങ്ങളുടെ പ്രജനനകാലത്ത് യന്ത്രയാനങ്ങള്‍ ഉപയോഗിച്ചു മത്സ്യബന്ധനം നടത്തിയാല്‍ കര്‍ശനനടപടികളും 2.5 ലക്ഷം രൂപ പിഴയും നേരിടേണ്ടിവരും. എറണാകുളം ഉള്‍പ്പെടെ പ്രധാന ഹാര്‍ബര്‍ മേഖലകളില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കു ഡീസല്‍ നല്‍കുന്നതു ജില്ലാ ഭരണകൂടങ്ങള്‍ വിലക്കി. കൊങ്കണ്‍ വഴിയുള്ള റെയില്‍ ഗതാഗതത്തിന് ഇന്നുമുതല്‍ സമയമാറ്റമുണ്ടാകും.
ഇന്നലെ രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെ സംസ്ഥാനത്ത് പെയ്ത മഴ
തിരുവനന്തപുരം
സിറ്റി -8.4 മി.മീ.
തിരുവനന്തപുരം
എയര്‍പോര്‍ട്ട്-22.3 മി.മീ.
പാലക്കാട്- 1 മി.മീ.
പുനലൂര്‍- 17 മി.മീ.
കോട്ടയം- 12 മി.മീ.
വെള്ളാണിക്കര- 23 മി.മീ.
കോഴിക്കോട്- 6 മി.മീ.
ആലപ്പുഴ- 70 മി.മീ.
നെടുമ്പാശേരി
എയര്‍പോര്‍ട്ട്- 15 മി.മീ.
കൊച്ചി നേവല്‍
സ്‌റ്റേഷന്‍- 35 മി.മീ.
കരിപ്പൂര്‍ എയര്‍പോര്‍ട്ട്- 2 മി.മീ.
ലക്ഷദ്വീപ് അഗത്തി 2 മി.മീ.
അമിനി- 5 മി.മീ.
മിനിക്കോയി-23 മി.മീ.
from mangalam.com http://bit.ly/2Wu0oIe
via IFTTT
No comments:
Post a Comment