കാഞ്ചരപാഢ (ബംഗാൾ): ബംഗാളിൽ താമസിക്കണമെങ്കിൽ ബംഗാളിഭാഷ സംസാരിക്കാൻ പഠിക്കണമെന്ന് സംസ്ഥാനത്ത് കഴിയുന്ന ഇതരദേശക്കാർ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മുന്നറിയിപ്പ്. “ബംഗ്ലയുമായി ഞങ്ങൾക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. ബിഹാർ, യു.പി., പഞ്ചാബ് എന്നിവിടങ്ങളിൽ ചെല്ലുമ്പോൾ അവിടത്ത ഭാഷയാണ് ഞാൻ സംസാരിക്കാറ്. നിങ്ങൾ ബംഗാളിലാണ് താമസിക്കുന്നതെങ്കിൽ ബംഗ്ല പഠിക്കണം. ശേഷം വേണമെങ്കിൽ ഇംഗ്ളീഷോ ഹിന്ദിയോ സംസാരിക്കാം. ഞാനത് കാര്യമാക്കുന്നില്ല”-മമത പറഞ്ഞു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ കാഞ്ചരപാഢയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഹിന്ദി സംസാരിക്കുന്നവർ ഭൂരിപക്ഷമുള്ള പ്രദേശമാണിത്. മേഖലയിൽ ന്യൂനപക്ഷ വിഭാഗക്കാരുടെയും ബംഗാളികളുടെയും വീടുകൾ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയണമെന്നു പറഞ്ഞ മമത, ബംഗാളി സഹോദരരെ പീഡിപ്പിച്ച് ഇവിടെ സമാധാനപരമായി ജീവിക്കാമെന്ന് ആരും കരുതേണ്ടെന്നും മുന്നറിയിപ്പുനൽകി. ബംഗാളിൽ താമസിച്ച് 'തെമ്മാടിത്തരം' കാണിക്കുന്നവരോട് ക്ഷമിക്കില്ല. വ്യാഴാഴ്ച രാത്രി തൃണമൂലിന്റെ പതാകകളും ബാനറുകളും നശിപ്പിച്ചവർക്കെതിരേ പോലീസ് കർശനനടപടി സ്വീകരിച്ചില്ല. കുറ്റവാളികളെ മൂന്നു ദിവസത്തിനകം അറസ്റ്റു ചെയ്യണമെന്നും അവർ നിർദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിൽ നിന്ന് ബി.ജെ.പി. സീറ്റു പിടിച്ചെടുത്ത ബൈരക്പുർ മണ്ഡലത്തിനു കീഴിൽ വരുന്നതാണ് കാഞ്ചരപാഢ. ഫലം വന്നതുമുതൽ ഇവിടെ രാഷ്ട്രീയകൊലപാതകങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Content Highlights:Mamata Banerjee, West Bengal
from mathrubhumi.latestnews.rssfeed http://bit.ly/2IGctoW
via
IFTTT
No comments:
Post a Comment