'സർവസ്പർശി ബി.ജെ.പി., സർവവ്യാപി ബി.ജെ.പി.' എന്ന മുദ്രാവാക്യം ഉയർത്തി അംഗത്വപ്രചാരണപരിപാടിക്ക് ബി.ജെ.പി. തുടക്കംകുറിക്കുന്നു. പുതുതായി 2.2 കോടി അംഗങ്ങളെക്കൂടി പാർട്ടിയിൽ ചേർക്കാൻ ലക്ഷ്യമിടുന്ന ഈ പരിപാടിക്ക് വെള്ളിയാഴ്ച ഡൽഹിയിൽ ചേർന്ന സംസ്ഥാനസംഘടനാ സെക്രട്ടറിമാരുടെ യോഗം രൂപം നൽകി. ജനസംഘ് സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനമായ ജൂലായ് ആറിന് അംഗത്വപ്രചാരണം തുടങ്ങുമെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. 'സബ്കാ സാഥ്, സബ്കാ വിശ്വാസ്, സബ്കാ വികാസ്' എന്ന നരേന്ദ്രമോദി സർക്കാരിന്റെ മുദ്രാവാക്യത്തിന് സമാനമായിട്ടാണ് പുതിയ മുദ്രാവാക്യം ബി.ജെ.പി. മുന്നോട്ടുെവക്കുന്നതെന്ന് അംഗത്വ പ്രചാരണസമിതിയുടെ കോ-ഓർഡിനേറ്റർ കൂടിയായ ചൗഹാൻ വിശദീകരിച്ചു. രാജ്യവ്യാപകമായി ബൂത്ത് തലം കേന്ദ്രീകരിച്ചായിരിക്കും അംഗങ്ങളെ ചേർക്കുന്നത്. ഇതിന്റെ തയ്യാറെടുപ്പ് ചർച്ച ചെയ്യാൻ ദേശീയ സമിതിയുടെ യോഗം 17-ന് ചേരും. ദേശീയാധ്യക്ഷൻ അമിത് ഷാ പങ്കെടുക്കും. ഈ മാസം 24-നുള്ളിൽ തയ്യാറെടുപ്പ് പൂർത്തീകരിക്കും. ജൂലായ് ആറു മുതൽ ഓഗസ്റ്റ് 10 വരെയാണ് പ്രചാരണ പരിപാടി. കൂടുതൽ യുവാക്കളെ അംഗങ്ങളായി ചേർക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. പാർട്ടിക്ക് ആഴത്തിൽ വേരോട്ടമില്ലാത്ത കേരളം, ബംഗാൾ, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ജമ്മു കശ്മീർ, ഒഡിഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, സിക്കിം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകും. ഈ സംസ്ഥാനങ്ങളിൽ പ്രമുഖവ്യക്തികളെ പാർട്ടിയിൽ അംഗങ്ങളാക്കും. വ്യാഴാഴ്ച ചേർന്ന ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന്റെ തുടർച്ചയെന്ന നിലയിലാണ് വെള്ളിയാഴ്ച സംഘടനാ സെക്രട്ടറിമാരുടെ യോഗം നടന്നത്. കേരളത്തിൽനിന്ന് സംഘടനാ ചുമതലയുള്ള സെക്രട്ടറിമാരായ എം. ഗണേഷ്, കെ. സുഭാഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. Content Highlights:BJP, New slogan
from mathrubhumi.latestnews.rssfeed http://bit.ly/2IHbV1Z
via
IFTTT
No comments:
Post a Comment