കൊച്ചി/കോട്ടയം: വിവാഹസ്വപ്നങ്ങൾ ബാക്കിയാക്കി നിബിയ മടങ്ങി, തന്റെ ഹൃദയം മറ്റൊരാൾക്ക് പകുത്തുനൽകി. പെരുമ്പാവൂരിൽ തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിബിയ മേരി ജോസഫിനാണ് (25) വ്യാഴാഴ്ച രാത്രി മസ്തിഷ്കമരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ നിബിയയുടെ അവയവങ്ങൾ ദാനംചെയ്യാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. നിബിയയുടെ ഹൃദയം ഇനി, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ചങ്ങനാശ്ശേരി, നാലുകോടി സ്വദേശി സഞ്ജീവ് ഗോപി (30) യുടെ ശരീരത്തിൽ തുടിക്കും. ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിലുള്ള മറ്റൊരു രോഗിക്ക് ദാനം ചെയ്തു. ഒരു വൃക്കയും പാൻക്രിയാസും അമൃത ആശുപത്രിയിൽ ചികിത്സയിലുള്ളവർക്കും കരൾ ആസ്റ്റർ മെഡ് സിറ്റിയിലെ രോഗിക്കുമാണ് ദാനം ചെയ്തത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോ. മാത്യു ജേക്കബ്, ഡോ. ഷിജോയ്, ഡോ. റോമൽ എന്നിവരും കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിയ േഡാ. ജയകുമാറും നേതൃത്വം നൽകി. ഇടുക്കി കട്ടപ്പന വണ്ടൻമേട് കരിമ്പനക്കൽ പരേതനായ ജോസഫ് ചാക്കോയുടെയും നിർമലയുടെയും മകളാണ് നിബിയ. തിങ്കളാഴ്ച നടന്ന വാഹനാപകടത്തിൽ ജോസഫും മരിച്ചു. അപകടത്തിൽപ്പെട്ട് സഹോദരൻ നിഥിൻ ജോസഫ് ചികിത്സയിലാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ നഴ്സ് ആയിരുന്നു നിബിയ. ഓഗസ്റ്റിലാണ് നിബിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹസാമഗ്രികൾ വാങ്ങാനായി എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ഞായറാഴ്ച കോതമംഗലത്തെ ആന്റിയുടെ വീട്ടിലെത്തി തിങ്കളാഴ്ച രാവിലെയാണ് എറണാകുളത്തേക്ക് യാത്രതിരിച്ചത്. നിബിയയുടെ ശവസംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30-ന് പഴയകൊച്ചറ സെയ്ന്റ് ജോസഫ് പള്ളിയിൽ നടക്കും. നിബിയയുടെ ഹൃദയം ലഭിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഹൃയമാറ്റ ശസ്ത്രക്രിയ നടന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ടും ഹൃദ്രോഗവിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാറാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. വെള്ളിയാഴ്ച നാലുമണിയോടെ ആരംഭിച്ച ശസ്ത്രക്രിയ മൂന്നുമണിക്കൂർ നീണ്ടു. അഞ്ചാം തവണയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. Content Highlights:nibiya mary josephs organs donated to five persons
from mathrubhumi.latestnews.rssfeed http://bit.ly/31yChfp
via
IFTTT
No comments:
Post a Comment