നെന്മാറ (പാലക്കാട്): മുഖ്യാതിഥിയായി പങ്കെടുത്ത നടൻ മോഹൻലാലിന് ആരാധകരുടെ നിലയ്ക്കാത്ത ആർപ്പുവിളി. ശബ്ദം നിയന്ത്രണമില്ലാതെ തുടർന്നപ്പോൾ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അസ്വസ്ഥനായി. നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം. ആർപ്പുവിളികൾ പ്രായത്തിന്റെ പ്രശ്നമാണെന്നും അത് സാധാരണ ഉണ്ടാകുന്നതാണെന്നും മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഒച്ചയിടുന്നവർക്ക് അതുമാത്രമേ കാര്യമുള്ളൂ. മറ്റു ലോകം കാണുന്നില്ല. അവർ തങ്ങളുടേതായ ചെറിയവൃത്തത്തിലൊതുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോഴും സദസ്സിൽ നിന്നുയർന്ന ആർപ്പുവിളികളാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. ആരോഗ്യമേഖലയെപ്പറ്റി കൂടുതൽ പറയണമെന്നുണ്ടായിരുന്നു. എപ്പോഴാണ് ഒച്ചയുണ്ടാകുന്നതെന്ന് പറയാനാവില്ല. അതുകൊണ്ട് കൂടുതൽ സംസാരിക്കുന്നില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു. Content Highlights:nenmara-mohanlal-cm pinarayai vijayan
from mathrubhumi.latestnews.rssfeed http://bit.ly/2Ik8oru
via
IFTTT
No comments:
Post a Comment