ന്യൂഡൽഹി: 17-ാം ലോക്സഭയുടെ ആദ്യസമ്മേളനം തിങ്കളാഴ്ച തുടങ്ങുമ്പോഴും സഭയിൽ കോൺഗ്രസിനെ ആരുനയിക്കണമെന്ന കാര്യത്തിൽ തീരുമാനമാകാതെ പാർട്ടി. ബജറ്റ് സമ്മേളനം തുടങ്ങുമ്പോൾ, സർക്കാരിനെതിരേ ശബ്ദമുയർത്തേണ്ട സുപ്രധാന വിഷയങ്ങളിൽ തന്ത്രങ്ങളൊരുക്കാൻ പ്രതിപക്ഷം ഇതുവരെ ഒരു യോഗംപോലും ചേർന്നിട്ടില്ല. എപ്പോഴാണു യോഗംചേരുക എന്നകാര്യത്തിൽ അറിയിപ്പും ഉണ്ടായിട്ടില്ല. ലോക്സഭാകക്ഷി നേതാവിനെ നിശ്ചയിക്കാൻ മിക്ക പ്രതിപക്ഷപാർട്ടികൾക്കും കഴിഞ്ഞിട്ടില്ല. ഈ നടപടിക്രമങ്ങൾ പൂർത്തിയായതിനുശേഷമായിരിക്കും പ്രതിപക്ഷപാർട്ടികളുടെ യോഗം. പശ്ചിമബംഗാൾ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ചൗധരിയോ കൊടിക്കുന്നിലോ ആയിരിക്കും ലോക്സഭയിൽ കോൺഗ്രസിനെ നയിക്കുകയെന്ന അഭ്യൂഹം ഇതോടെ ശക്തമായി. കോൺഗ്രസ് വക്താവ് മനീഷ് തിവാരിക്കും തിരുവനന്തപുരം എം.പി. ശശി തരൂരിനും സാധ്യത കല്പിക്കുന്നുണ്ട്. രാഹുൽഗാന്ധി പ്രതിപക്ഷനേതാവായേക്കുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അധ്യക്ഷസ്ഥാനത്ത് രാഹുൽ തുടരുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ അതിനുള്ള സാധ്യത മങ്ങി. ആവശ്യപ്പെട്ടാൽ ലോക്സഭയിൽ കോൺഗ്രസിനെ നയിക്കാൻ തയ്യറാണെന്നു ശശി തരൂർ പറഞ്ഞിരുന്നു. content highlights: congress, loksabha
from mathrubhumi.latestnews.rssfeed http://bit.ly/2XQo632
via
IFTTT
No comments:
Post a Comment