മന്ത്രി മുരളീധരൻ ഇന്ന് ലാഗോസിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 12, 2019

മന്ത്രി മുരളീധരൻ ഇന്ന് ലാഗോസിൽ

വി.മുരളീധരൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോടൊത്ത് ന്യൂഡൽഹി: ബുധനാഴ്ച നടന്ന നൈജീരിയയുടെ ജനാധിപത്യദിനാഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പങ്കെടുത്തു. തലസ്ഥാനമായ അബുജയിലെ ഈഗിൾ സ്ക്വയറിലായിരുന്നു ചടങ്ങ്. 1999-ൽ സൈനിക ഭരണകൂടത്തിൽനിന്ന് അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഏറ്റെടുത്തതിന്റെ സ്മരണ പുതുക്കുന്നതിനാണ് ജനാധിപത്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്. വർണാഭമായ ചടങ്ങിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾ ചടങ്ങിനെത്തിയിരുന്നു. ഈജിപ്ത് മുൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായീലുമായി മന്ത്രി മുരളീധരൻ കൂടിക്കാഴ്ച നടത്തി. അബുജയിലെ ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചയിലും മന്ത്രി പങ്കെടുത്തു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷനും നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. വ്യാഴാഴ്ച നൈജീരിയയിലെ ലാഗോസിലെത്തുന്ന മന്ത്രി മുരളീധരന് ഇന്ത്യൻസമൂഹം സ്വീകരണം നൽകും. തുടർന്ന് ഇലുപേജ് ഇന്ത്യൻ ക്ഷേത്രസമുച്ചയം സന്ദർശിക്കും. വെള്ളിയാഴ്ച ദുബായ് വഴിയാണ് ഡൽഹിയിലേക്ക് മടക്കം. അവിടെ ഇന്ത്യൻ സംഘടനകൾ സംഘടിപ്പിക്കുന്ന ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. content highlights:v muraleedharan in lagos


from mathrubhumi.latestnews.rssfeed http://bit.ly/2R8nZx2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages