ചന്ദ്രയാൻ-2; നിർണായകമായ 15 മിനിറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 12, 2019

ചന്ദ്രയാൻ-2; നിർണായകമായ 15 മിനിറ്റ്

ബെംഗളൂരു:ശ്രീഹരിക്കോട്ടയിൽനിന്ന് ജൂലായ് 15-ന് ചന്ദ്രനിലേക്കു കുതിക്കുന്ന ചന്ദ്രയാൻ-2 പേടകം വിക്ഷേപിച്ച് 15 മിനിറ്റിൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. തുടർന്ന് അഞ്ചുതവണയായി ഭ്രമണപഥമുയർത്തി പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. പേടകത്തിന്റെ എൻജിൻ ജ്വലിപ്പിച്ചാണ് ഭ്രമണപഥമുയർത്തുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ കുറഞ്ഞ അകലം 30 കിലോമീറ്ററും കൂടിയ അകലം 100 കിലോമീറ്ററുമാണ്. ചന്ദ്രന്റെ ഉപരിതലത്തിന് 30 കിലോമീറ്റർ അകലെയെത്തുമ്പോൾ ഓർബിറ്ററിൽനിന്ന് ലാൻഡർ വേർപ്പെട്ട് ചന്ദ്രനിൽ ഇറങ്ങുന്ന തരത്തിലാണ് ക്രമീകരണം. ഇതിനു നാലുദിവസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഭ്രമണപഥമുയർത്തുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ദൗത്യം പൂർത്തീകരിക്കുന്നതിൽ ഒരുദിവസത്തെ മാറ്റമുണ്ടാകാമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ആ 15 മിനിറ്റ് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനുവേണ്ടിവരുന്ന 15 മിനിറ്റാണ് ദൗത്യത്തിൽ ഏറ്റവും നിർണായകമായ സമയം. ലാൻഡർ ഇറങ്ങിയാൽ വാതിൽതുറന്ന് റോവർ പുറത്തിറങ്ങും. ഇതിനു നാലുമണിക്കൂറെടുക്കും. തുടർന്ന് ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണത്തിലേർപ്പെടും. ആറുചക്രങ്ങളിൽ നീങ്ങുന്ന റോവർ സെക്കൻഡിൽ ഒരു സെന്റീമീറ്റർ എന്ന കണക്കിൽ ചന്ദ്രോപരിതലത്തിൽ ആകെ 500 മീറ്റർ ദൂരം സഞ്ചരിക്കും. ഇന്ത്യൻ ബഹിരാകാശദൗത്യത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ സ്മരണാർഥം വിക്രം എന്നാണ് ലാൻഡറിനു പേരിട്ടിരിക്കുന്നത്. അറിവ് എന്നർഥം വരുന്ന സംസ്കൃത വാക്കായ പ്രജ്യാൻ എന്നാണ് റോവറിനു പേര്. 14 ദിവസം അല്ലെങ്കിൽ ഒരു ചാന്ദ്രദിനമാണ് ഇവയുടെ ആയുസ്സ്. തിങ്കളാഴ്ചയോടെ ചന്ദ്രയാൻ-2 പേടകം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെത്തിക്കും. ദേശീയപതാകയും അശോകസ്തംഭവും ചന്ദ്രോപരിതലത്തിൽ ഗവേഷണം നടത്തുന്ന റോവറിൽ ദേശീയപതാകയുടെ വർണങ്ങളും അശോകസ്തംഭവും പതിപ്പിക്കും. ചന്ദ്രയാൻ ഒന്നിനുപിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ രണ്ടാംദൗത്യത്തിലുമുണ്ട്. ഇവരിൽ രണ്ടുവനിതകളുമുണ്ട്. ജി.എസ്.എൽ.വി. മാർക്ക്-3 റോക്കറ്റിന്റെ നിർമാണത്തിൽ 500 സർവകലാശാലകളും 120 സ്ഥാപനങ്ങളും പ്രവർത്തിച്ചു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയാണ് ചന്ദ്രയാൻ-2 പേടകത്തിലുള്ളത്. ഓർബിറ്ററിന്റെ മുകളിൽ ലാൻഡറും റോവറും സജ്ജീകരിക്കും. ഓർബിറ്റർ ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സ്ഥാനംപിടിക്കുന്ന ഓർബിറ്റർ ഉപരിതലത്തിലിറങ്ങുന്ന ലാൻഡർ, റോവർ എന്നിവയിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് നൽകും. ഇതോടൊപ്പം ചന്ദ്രനെക്കുറിച്ച് ഗവേഷണം നടത്തുന്ന എട്ട് പേലോഡുകളുണ്ടാകും. 2379 കിലോഗ്രാമാണ് മൊത്തം ഭാരം. സൗരോർജത്തിലാണ് പ്രവർത്തനം. ഒരുവർഷമാണ് പ്രവർത്തനകാലാവധി. ലാൻഡർ ഓർബിറ്ററിൽനിന്ന് വേർപെട്ട് ചന്ദ്രോപരിതലത്തിൽ റോവറിനെ സുരക്ഷിതമായി ഇറക്കേണ്ട ഉത്തരവാദിത്വം ലാൻഡറിനാണ്. നാലുകാലുകളിലായി ചന്ദ്രന്റെ ഉപരിതലത്തിൽ സ്ഥാനമുറപ്പിക്കുന്ന ലാൻഡറിൽ മൂന്ന് പേലോഡുകളുണ്ടാകും. മൊത്തം ഭാരം 1471 കിലോഗ്രാം. ചന്ദ്രന്റെ ഉപരിതലവും ഭ്രമണപഥവും തമ്മിലുള്ള അകലം മനസ്സിലാക്കുന്നതിന് നാസയുടെ ഉപകരണമാണ് ലാൻഡറിൽ സ്ഥാപിച്ചിരിക്കുന്നത്. റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡറിൽനിന്നു വേർപെട്ട് ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും. റോവറിൽനിന്ന് വിവരങ്ങൾ ലാൻഡർ ശേഖരിക്കും. ഗവേഷണത്തിനായി രണ്ടു പേലോഡുകളാണ് ഇതിലുള്ളത്. 27 കിലോഗ്രാമാണ് ഭാരം. Content Highlights:Chandrayaan 2, Crucial 15 Minutes


from mathrubhumi.latestnews.rssfeed http://bit.ly/2Zk198H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages