ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ആളില്ലാവിമാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 12, 2019

ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ആളില്ലാവിമാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ബാലസോർ (ഒഡിഷ): ചൈനയ്ക്കുപിന്നാലെ ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ആളില്ലാവിമാനം (ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ-എച്ച്.എസ്.ടി.ഡി.വി.) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വിമാനങ്ങൾക്കും മിസൈലുകൾക്കും ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തിൽ സഞ്ചാരം സാധ്യമാക്കുന്ന സംവിധാനമാണിത്. ഇന്ത്യൻ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമാണ് ഇത് (ഡി.ആർ.ഡി.ഒ.) ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. ബുധനാഴ്ച രാവിലെ 11.25-ന് ഒഡിഷ തീരത്തോട് ചേർന്ന ഡോ. അബ്ദുൽകലാം ദ്വീപിലെ സംയോജിത പരീക്ഷണകേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഈ ശബ്ദാതിവേഗ വിമാനം സ്ക്രാംജെറ്റ് എൻജിനോടെയാണ് പ്രവർത്തിക്കുക. 20 സെക്കൻഡിൽ 32.5 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കുന്ന വിമാനം ഉപഗ്രഹങ്ങളുടെ കുറഞ്ഞ ചെലവിലുള്ള വിക്ഷേപണമുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. പരീക്ഷണം വിജയിച്ചതോടെ ആളില്ലാതെ സഞ്ചരിക്കുന്ന ശബ്ദാതിവേഗ വിമാനങ്ങൾ സ്വന്തമായുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടംപിടിച്ചു. ഏതാനും മാസംമുമ്പാണ് ചൈന സമാന വിമാനസംവിധാനം പരീക്ഷിച്ചത്. content highlights:india conducts maiden test of hyper sonic technology demonstrator vehicle


from mathrubhumi.latestnews.rssfeed http://bit.ly/2XcJa6y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages