ഉത്തരകൊറിയ ‘തടവിലാക്കിയ’ ഉദ്യോഗസ്ഥൻ കിമ്മിനൊപ്പം വേദിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 3, 2019

ഉത്തരകൊറിയ ‘തടവിലാക്കിയ’ ഉദ്യോഗസ്ഥൻ കിമ്മിനൊപ്പം വേദിയിൽ

പ്യോങ്യാങ്: ഉത്തരകൊറിയ തടവിലാക്കിയെന്ന് ആരോപണമുയർന്ന ഉദ്യോഗസ്ഥൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പം വേദിയിൽ. കിമ്മിനൊപ്പം സംഗീതപരിപാടി ആസ്വദിക്കുന്ന വിദേശകാര്യവിഭാഗം മേധാവി കിം യോങ് ചോലിന്റെ ചിത്രങ്ങളാണ് ഉത്തരകൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ. തിങ്കളാഴ്ച പുറത്തുവിട്ടത്. ഫെബ്രുവരിയിൽ വിയറ്റ്നാമിലെ ഹനോയിയിൽ നടന്ന യു.എസ്.-ഉത്തരകൊറിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഉച്ചകോടിക്ക് നേതൃത്വം വഹിച്ച ചോലിനെ തടവിലാക്കിയെന്ന് ദക്ഷിണകൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചോൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ചനടന്ന സംഗീതപരിപാടിയിൽ കിമ്മിനും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പം കിം യോങ് ചോൽ സദസ്സിലിരിക്കുന്ന ചിത്രമാണ് പുറ്ത്തുവന്നത്. എന്നാൽ, ചിത്രത്തിൽ അദ്ദേഹം കൈകൾകൊണ്ട് മുഖം പകുതി മറച്ചിട്ടുണ്ട്. ഉത്തരകൊറിയൻ ചാരസംഘടനയുടെ മുൻ മേധാവികൂടിയായിരുന്നു കിം യോങ് ചോൽ. കിം ജോങ് ഉന്നിന്റെ വലംകൈയായാണ് ചോലിനെ വിശേഷിപ്പിക്കുന്നത്. ഹനോയി ഉച്ചകോടിയിലും കിമ്മിനെ ചോൽ അനുഗമിച്ചിരുന്നു. ചോലിനെ തടവിലാക്കുന്നതു കൂടാതെ ഉത്തരകൊറിയയുടെ യു.എസിലെ പ്രത്യേക ദൂതനായ കിം ഹ്യോക് ചോലുൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ വെടിവെച്ചുകൊന്നുവെന്നും ദക്ഷിണകൊറിയൻ പത്രം ചോസൺ ഇൽബോ വെള്ളിയാഴ്ച റിപ്പോർട്ടുചെയ്തിരുന്നു. ഹനോയി ഉച്ചകോടിക്കായി അടിസ്ഥാനപ്രവർത്തനങ്ങൾ നടത്തിയത് ഹ്യോക് ചോലായിരുന്നു. നിർദേശങ്ങൾ ട്രംപിനെ ബോധ്യപ്പെടുത്താനായില്ലെന്നാരോപിച്ച് കിമ്മിന്റെ പരിഭാഷക ഷിൻ ഹ്യെ യോങ്ങും തടവിലാണെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. Content Highlights:Kim Yong Chol appears with Kim Jong Un


from mathrubhumi.latestnews.rssfeed http://bit.ly/312DJWZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages