തീവ്രവാദവും സമാധാനവും ഒരുമിച്ച് പോകില്ല ; പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് ചൈനീസ് പ്രസിഡന്റിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 13, 2019

തീവ്രവാദവും സമാധാനവും ഒരുമിച്ച് പോകില്ല ; പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് ചൈനീസ് പ്രസിഡന്റിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി

ബിഷ്‌കേക്: രാജ്യാന്തര മദ്ധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്ന ഇമ്രാന്‍ ഖാന്റെ സന്നദ്ധതയില്‍ നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ. ഭീകരതയ്‌ക്കെതിരേ പാകിസ്താന്‍ കര്‍ശനമായ നിലപാട് എടുക്കാതെ ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് പ്രസിഡന്റ സി ജിംഗ് പിന്നുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

വ്യാഴാഴ്ച നടന്ന ഷംഗ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലായിരുന്നു ചൈനീസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. ഭീകരത ഇല്ലാത്ത ഒരു കാലാവസ്ഥ പാകിസ്താന്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമാണെന്ന് കരുതുന്നില്ലെന്നും മോഡി നേരത്തേ ചൈനീസ് പ്രസിഡന്റിനോട് പറഞ്ഞിരുന്നു.

ചൈനയില്‍ അനേകം അടിസ്ഥാന സൗകര്യ വികസനത്തിനായി പണമിറക്കിയിരിക്കുന്ന ചൈന പാകിസ്താന്റെ സുഹൃത്ത് രാഷ്ട്രമാണ്. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉഭയകക്ഷി ചര്‍ച്ചയാകാമെന്ന് ഉച്ചകോടിക്ക് മുമ്പായി പാക് പ്രധാനമന്ത്രി ഇമ്രാനും വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ഇന്ത്യയുടെ പ്രധാനമന്ത്രിയ്ക്കും വിദേശകാര്യമന്ത്രിക്കും കത്തയച്ചിരുന്നു.

കശ്മീര്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സകല വിഷയവും ചര്‍ച്ച ചെയ്യാമെന്നായിരുന്നു എഴുതിയിരുന്നത്. എന്നാല്‍ ഇമ്രാന്‍ഖാന്‍ പാക് അധികാരത്തില്‍ എത്തിയ ശേഷം ഇതുവരെ ഇത്തരം ഒരു ചര്‍ച്ച ഇന്ത്യ ഇതുവരെ പട്ടിക ചെയ്തിട്ടില്ല. കശ്മീരില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട് പുല്‍വാമ ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ക്കെതിരേ കര്‍ശന നിലപാട് എടുക്കാന്‍ ഇന്ത്യ പാകിസ്താനെ സമ്മര്‍ദ്ദപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.



from mangalam.com http://bit.ly/2wR7NHr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages