ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ്, അത്യാഡംബര ജീവിതം; എല്ലാത്തിനും പിന്നില്‍ ഏഴ് 'ഷുഗര്‍ ഡാഡി'മാര്‍; ഇവര്‍ക്കൊപ്പം ഔട്ടിംഗിന് പോകണം, പബ്ബിലും ബാറിലും കറങ്ങണം, ലൈംഗികമായി തൃപ്തിപ്പെടുത്തണം; പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 19, 2019

ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ്, അത്യാഡംബര ജീവിതം; എല്ലാത്തിനും പിന്നില്‍ ഏഴ് 'ഷുഗര്‍ ഡാഡി'മാര്‍; ഇവര്‍ക്കൊപ്പം ഔട്ടിംഗിന് പോകണം, പബ്ബിലും ബാറിലും കറങ്ങണം, ലൈംഗികമായി തൃപ്തിപ്പെടുത്തണം; പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍

ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ്, വിലകൂടിയ വസ്ത്രങ്ങളും തുടങ്ങി അത്യാഡംബര ജീവിതമാണ് പതിനെട്ടുകാരിയായ വാലന്റീന എന്ന ബ്രിട്ടീഷ് പെണ്‍കുട്ടി നയിക്കുന്നത്. തന്റെ ആഡംബര ജീവിതത്തിന് കാരണവും ജീവിതവും പെണ്‍കുട്ടി വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും ഞെട്ടി. ഏഴ് 'ഷുഗര്‍ ഡാഡി'മാരാണ് തന്റെ ആഡംബര ജീവിതത്തിന് പിന്നില്‍ എന്നായിരുന്നു വാലന്റീന പറഞ്ഞത്.

പണം നല്‍കി ലൈംഗിക താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്ന രീതിയാണ് ഷുഗര്‍ ഡാഡി. ഇത്തരത്തില്‍ തയ്യാറാകുന്ന പെണ്‍കുട്ടികളെ 'ഷുഗര്‍ ബേബി' എന്നും പറയും. ഷുഗര്‍ ഡാഡി ആവശ്യപ്പെടുന്ന രീതിയില്‍ വസ്ത്രവും ആഭരണങ്ങളും ധരിച്ച് ഒരുങ്ങി ഔട്ടിങ്ങിന് പോകണം, പബ്ബിലും പാര്‍ട്ടികളിലും ഇവര്‍ക്കൊപ്പം പോണം, ലൈംഗികമായി ഷുഗര്‍ ഡാഡിയെ തൃപ്തിപ്പെടുത്തണം. ഇതൊക്കെയാണ് ഷുഗര്‍ ബേബികളുടെ ജോലി.

'സീക്രട്ട് ഓഫ് ഷുഗര്‍ ബേബി ഡേറ്റിങ്' എന്ന ബിബിസി പരിപാടിയിലാണ് വാലന്റീന തന്റെ ജീവതം തുറന്ന് പറഞ്ഞത്. ബിസിനസ് പ്രമുഖരും 40 വയസ്സു കഴിഞ്ഞവരും തന്റെ ഷുഗര്‍ ഡാഡിമാരാണെന്ന് വാലന്റീന പറയുന്നു. മാസം ഒരാളില്‍ നിന്നും 3000 പൗണ്ട് എന്ന കണക്കില്‍ 21,000 പൗണ്ട്(ഏകദേശം 18 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് വാലന്റീനയുടെ വരുമാനം.

ഓരോരുത്തരുടെയും താത്പര്യങ്ങളനുസരിച്ച് തൃപ്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ജോലി. മധ്യവയസ്‌കര്‍ യുവാക്കളെക്കാള്‍ നല്ലവരാണ്. അവര്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. ഒരു 47കാരനാണ് തന്റെ പ്രിയപ്പെട്ട ഷുഗര്‍ ഡാഡി. അദ്ദേഹം ജോലിയില്‍നിന്നു വിരമിക്കുമ്പോള്‍ തന്നെ വിവാഹം ചെയ്യുമെന്നാണ് പ്രതീക്ഷ. സ്വന്തമായൊരു ബ്രാന്‍ഡ് തുടങ്ങി സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നും ഫാഷന്‍ വിദ്യാര്‍ഥിനിയായ വാലന്റീന പറഞ്ഞു.



from mangalam.com http://bit.ly/2J0FqMm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages