ന്യൂഡല്‍ഹി: നിയമസഭാതെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചുനടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്നോട്ടുവച്ച ആശയം പരിശോധിക്കുന്നതിനായി സമിതി രൂപീകരിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. ഇന്നലെ നടന്ന യോഗത്തില്‍ സംബന്ധിച്ച മിക്ക രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ''ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്'' പദ്ധതിയെ പിന്തുണച്ചതായി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു മാധ്യമങ്ങളോടു സംസാരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. 40 പാര്‍ട്ടികളെയാണ് യോഗത്തിലേക്കു ക്ഷണിച്ചത്. 21 പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. പാര്‍ലമെന്റില്‍ പ്രാതിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും അധ്യക്ഷന്‍മാരെയാണ് യോഗത്തിലേക്കു ക്ഷണിച്ചിരുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, മുസ്‌ലിംലീഗ്, ടി.ഡി.പി, എസ്.പി, ബി.എസ്.പി, ജെ.ഡി.എസ് എന്നീ പ്രതിപക്ഷകക്ഷികളും എന്‍.ഡി.എയിലെ രണ്ടാമത്തെ വലിയകക്ഷിയായ ശിവസേനയും യോഗം പൂര്‍ണമായി ബഹിഷ്‌കരിച്ചപ്പോള്‍ ടി.ആര്‍.എസും എ.എ.പിയും പ്രതിനിധികളെ അയച്ചു. സിക്ബീര്‍ സിങ് ബാദല്‍ (അകാലിദള്‍), ശരത് പവാര്‍ (എന്‍.സി.പി), നിതീഷ് കുമാര്‍ (ജെ.ഡി.യു), നവീന്‍ പട്‌നായിക് (ബി.ജെ.ഡി), ജഗന്‍ മോഹന്‍ റെഡ്ഡി (െവെ.എസ്.ആര്‍ കോണ്‍ഗ്രസ്), ഡി. രാജ, സുധാകര്‍ റെഡ്ഡി (സി.പി.ഐ), സീതാറാം യെച്ചൂരി (സി.പി.എം), കെ.ടി രാമറാവു (ടി.ആര്‍.എസ്), ഫാറൂക് അബ്ദുല്ല (നാഷനല്‍കോണ്‍ഫറന്‍സ്), മഹബൂബാ മുഫ്തി (പി.ഡി.പി), രാംവിലാസ് പാസ്വാന്‍ (എല്‍.ജെ.പി) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത ബി.ജെ.പിയിതര നേതാക്കള്‍.
സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷിനേതാക്കള്‍ ആശയത്തെ എതിര്‍ത്തു. ജനാധിപത്യവിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റവുമാണിതെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ലോക്‌സഭയുടെയും നിയമസഭയുടെയും കാലാവധി നീട്ടുകയോ ചുരുക്കുകയോ ചെയ്യുന്ന ഏതുനടപടിയും ഭരണഘടനാവിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു. ഒരുരാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നത് നരേന്ദ്രമോഡി മുന്നോട്ട് വച്ച ആശയമാണ്. 1951ല്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ചാണു നടന്നത്. ഇതിന്റെ തുടര്‍ച്ചയായി 1957, 1962, 1967 വര്‍ഷങ്ങളിലും നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചായിരുന്നു. എന്നാല്‍ 1968, 1969 വര്‍ഷങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുംമുമ്പ് ചില സംസ്ഥാന സര്‍ക്കാരുകള്‍ വീണതോടെയാണ് ഈ ഘടന തെറ്റിയത്.
from mangalam.com http://bit.ly/2Isj8UH
via IFTTT
No comments:
Post a Comment