പട്‌ന: ബിഹാറില്‍ പടരുന്ന മസ്തിഷ്‌ക ജ്വരത്തിനു പിന്നില്‍ ലിച്ചിപ്പഴമെന്നു സംശയം. ഇതുവരെ 100 ലേറെ കുട്ടികളാണു മരിച്ചത്. നാനൂറിലേറ കുട്ടികള്‍ ചികിത്സയിലാണ്. ലിച്ചിപ്പഴത്തെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്നു ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുകള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചവരിലേറെയും 15 വയസിനും അതില്‍ താഴെയുമുള്ളവരാണ്.
ലിച്ചിപ്പഴം പ്രധാന കൃഷിയായ മേഖലയില്‍നിന്നുള്ളവരാണു മരിച്ച കുട്ടികള്‍. ഇവരുടെ ജീവിത സാഹചര്യങ്ങളില്‍ കണ്ടെത്തിയ സാമ്യമാണ് അന്വേഷണം ലിച്ചിപ്പഴങ്ങളിലെത്തിച്ചത്. ഒപ്പം, 2012-13 ല്‍ െവെറോളജിസ്റ്റ് ഡോ. ടി. ജേക്കബ് ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണവും പ്രധാനമായി. എല്ലാ വേനലിലും ലിച്ചിപ്പഴം വ്യാപകമായ മേഖലകളില്‍ മസ്തിഷ്‌കജ്വരം പടരുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ അസുഖം ''ചാംകി ബുഖാര്‍'' എന്നാണു പ്രാദേശികമായി അറിയപ്പെടുന്നത്.
വെറുംവയറ്റില്‍ ലിച്ചിപ്പഴം കഴിച്ച പോഷകാഹാരക്കുറവുള്ള കുട്ടികളാണു മരിച്ചവരിലേറെയും. പകല്‍ മുഴുവന്‍ ലിച്ചി തോട്ടങ്ങളില്‍ അലഞ്ഞു നടന്ന് പഴം കഴിക്കുന്ന കൂട്ടികള്‍ രാത്രി അത്താഴവും കഴിക്കാറില്ല. ദാരിദ്ര്യ രേഖക്കു താഴെയുള്ള ബീഹാറില്‍ പല കുടുംബങ്ങളിലും അത്താഴം വിളമ്പാറില്ലെന്നതാണു സത്യം. വേനല്‍ക്കാലത്ത് സൗജന്യമായി കിട്ടുന്ന ഭക്ഷണമെന്ന ആകര്‍ഷണവും ലിച്ചിക്കുണ്ട്. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ഈ പഴം കഴിക്കുമ്പോള്‍ അതിലെ മെഥലിന്‍ െസെക്ലോപ്രൊപില്‍ -ൈസിന്‍ എന്ന വിഷാംശം രൂപപ്പെടുന്നതായും അതു തലച്ചോറുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നുവെന്നാണു സംശയം. മരിച്ച എല്ലാ കുട്ടികളും എന്‍െസെഫെലെറ്റിസ് സിന്‍ഡ്രോം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെന്നു മുതിര്‍ന്ന ആരോഗ്യ ഓഫീസറായ അശോക് കുമാര്‍ സിങ് പറഞ്ഞു.
രോഗബാധിതരായ ഭൂരിഭാഗം കുട്ടികളിലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴുന്നതായി കണ്ടെ ത്തി. കുട്ടികള്‍ ലിച്ചിപ്പഴം വെറുംവയറ്റില്‍ കഴിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയും. ലിച്ചിപ്പഴത്തിന്റെ അതേ അളവില്‍ മറ്റു ഭക്ഷണം കഴിക്കുക, വെറും വയറ്റില്‍ ഉറങ്ങാന്‍ പോകുന്നത് ഒഴിവാക്കുകയെന്നിവയാണു പ്രശ്‌ന പരിഹാരമായി ഡോ. ജേക്കബ് ജോണ്‍ നിര്‍ദേശിക്കുന്നത്. അതേസമയം മുസാഫര്‍പുരില്‍നിന്നുള്ള ലിച്ചിപ്പഴം വില്‍ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഒഡിഷയിലെ വ്യാപാരികള്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണു നടപടി. കിലോഗ്രാമിന് 69 രൂപയ്ക്കാണ് ഇവിടെ ലിച്ചിപ്പഴം വിറ്റിരുന്നത്.
ലിച്ചി ധാതുസമ്പുഷ്ടം
െചെന ലോകത്തിനു സംഭാവന ചെയ്തിട്ടുള്ള ഫലങ്ങളിലൊന്നാണ് ലിച്ചി. ധാതു സമ്പുഷ്ടമായ പഴം കൂടിയാണു ലിച്ചി. ഇന്ത്യയില്‍ ബീഹാറിലാണ് ഏറ്റവും കൂടുതല്‍ ലിച്ചി കൃഷി ചെയ്യുന്നത്. കേരളത്തില്‍ ഇവ അപൂര്‍വമായി മാത്രം ഫലം തരുന്നു.
from mangalam.com http://bit.ly/2XrVa4l
via IFTTT
No comments:
Post a Comment