ഇടതുനയം, സര്‍വത്ര 'സ്വകാര്യം' ; പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കി; സെക്രട്ടറിയേറ്റ് നവീകരണ ചുമതല സ്വകാര്യ ഏജന്‍സിക്ക് നല്‍കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 19, 2019

ഇടതുനയം, സര്‍വത്ര 'സ്വകാര്യം' ; പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കി; സെക്രട്ടറിയേറ്റ് നവീകരണ ചുമതല സ്വകാര്യ ഏജന്‍സിക്ക് നല്‍കുന്നു

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ സംരക്ഷണ, നവീകരണച്ചുമതലകള്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുഭരണവകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സിയുടെ താത്പര്യവും കണക്കിലെടുത്താകും നവീകരണപ്രവര്‍ത്തനങ്ങളുടെ തുക നിശ്ചയിക്കുക. പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനത്തിനെതിരേ ഉദ്യോഗസ്ഥതലത്തില്‍ അതൃപ്തിയുയര്‍ന്നു.

സ്വകാര്യവത്കരണത്തിന്റെ വിമര്‍ശകരായിരുന്ന ഇടതുപക്ഷം ഇപ്പോള്‍ വിവിധ മേഖലകളില്‍ അതു നടപ്പാക്കാന്‍ മുന്‍െകെയെടുക്കുകയാണ്. ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കാന്‍ സ്വകാര്യ കമ്പനിയെ നിയോഗിക്കാനുള്ള തീരുമാനവും കഴിഞ്ഞദിവസം 'മംഗളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ തീരുമാനപ്രകാരം അനക്‌സ് ഒഴികെ, സെക്രട്ടേറിയറ്റിന്റെ പ്രധാനമന്ദിരം നവീകരിച്ച്, കൂടുതല്‍ സുരക്ഷയൊരുക്കും. സെക്രട്ടേറിയറ്റിലെ ഓഫീസ് ഇടങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കുക, സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, ഓഫീസ് അന്തരീക്ഷം മെച്ചപ്പെടുത്തുക, ആധുനിക ഉപകരണങ്ങള്‍ സജ്ജീകരിക്കുക എന്നീ ചുമതലകളും തെരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സിക്കാകും.

സെക്രട്ടേറിയറ്റിനെ െപെതൃകമന്ദിരമായി സംരക്ഷിക്കുകയാണു ലക്ഷ്യം. സെക്രട്ടേറിയറ്റിന്റെ നവീകരണച്ചുമതല ഇതുവരെ പൊതുമരാമത്ത് വകുപ്പിനായിരുന്നു. കഴിഞ്ഞദിവസമാണു സ്വകാര്യ ഏജന്‍സികളില്‍നിന്നു താത്പര്യപത്രം ക്ഷണിച്ചത്. 26-നു സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രീബിഡ് യോഗം നടക്കും. പദ്ധതിക്കായി പണം നീക്കിവയ്ക്കാതെ നടപടികളാരംഭിച്ചതു ശരിയല്ലെന്ന് ആക്ഷേപമുയര്‍ന്നു.

ഏജന്‍സിയെ നിശ്ചയിച്ചശേഷം അവരുടെ അഭിപ്രായം കണക്കിലെടുത്തു തുക നിശ്ചയിക്കുന്നകീഴ്‌വഴക്കവുമില്ല. കഴിഞ്ഞവര്‍ഷവും സ്വകാര്യ ഏജന്‍സിയെ നിയോഗിക്കാന്‍ നീക്കം നടന്നെങ്കിലും വിവിധ തലങ്ങളില്‍നിന്നുള്ള എതിര്‍പ്പുമൂലം തീരുമാനം മാറ്റുകയായിരുന്നു. പ്രളയാനന്തരം നവകേരളനിര്‍മാണത്തിനായി വിവിധ വകുപ്പുകള്‍ ചെലവു ചുരുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കേയാണു സെക്രട്ടേറിയറ്റ് നവീകരണത്തിനായി സ്വകാര്യ ഏജന്‍സിക്കു കോടികള്‍ നല്‍കുന്നത്. സെക്രട്ടേറിയറ്റില്‍ കോടികള്‍ ചെലവിട്ട്, മന്ത്രിമാരായ എ.കെ. ബാലന്റെയും കെ.കെ. െശെലജയുടെയും ഓഫീസുകള്‍ നവീകരിച്ചത് അടുത്തിടെയാണ്.



from mangalam.com http://bit.ly/31FL92Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages