ന്യൂഡൽഹി: വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ആദ്യ വിദേശസന്ദർശനം തുടങ്ങി. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ മൂന്നുദിവസത്തെ പര്യടനമാണ് അദ്ദേഹം നടത്തുന്നത്. ബുധനാഴ്ച നൈജീരിയൻ സർക്കാർ സംഘടിപ്പിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കും. ചൊവ്വാഴ്ച വൈകീട്ട് നൈജീരിയയുടെ തലസ്ഥാനമായ അബൂജയിൽ മന്ത്രിക്ക് ഇന്ത്യൻസമൂഹം സ്വീകരണം നൽകി. അബൂജയിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷനും നൈജീരിയൻ ഹൈക്കമ്മിഷനും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഹൈക്കമ്മിഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിലും പങ്കെടുത്തു. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിൻബ്ജോ, ആക്ടിങ് വിദേശകാര്യമന്ത്രി എന്നിവരുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തും. നൈജർ, ദക്ഷിണാഫ്രിക്ക, എത്യോപിയ, ഈജിപ്ത് എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച നൈജീരിയയിലെ ലാഗോസിലെത്തുന്ന മന്ത്രി മുരളീധരന് ഇന്ത്യൻസമൂഹം സ്വീകരണം നൽകും. ലാഗോസിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായി ചേർന്ന് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ, ഇന്ത്യൻ പ്രൊഫഷണൽസ് ഫോറം എന്നീ സംഘടനകളാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. തുടർന്ന്, അദ്ദേഹം ഇലുപേജ് ക്ഷേത്രസമുച്ചയം സന്ദർശിക്കും. content highlights:V muraleedharan in nigeria
from mathrubhumi.latestnews.rssfeed http://bit.ly/2KKplNh
via
IFTTT
No comments:
Post a Comment