തൃശൂർ: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്ന് പ്രവർത്തനമാരംഭിക്കും. ചരിത്രത്തിലാദ്യമായി ഒന്നു മുതൽപന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച് അധ്യായനം ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമമുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ നിർവഹിക്കും. ഒരു ലക്ഷം വിദ്യാർഥികളെയാണ് ഇത്തവണ പ്രവേശനോത്സവത്തിൽ പ്രതീക്ഷിക്കുന്നത്. 60 ഓളം കുട്ടികൾ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ തൃശൂരിലെ ചെമ്പുച്ചിറ സ്കൂളിലാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം. പ്രവേശനോത്സവഗാനം നൃത്തരൂപത്തിൽ വിദ്യാർഥികൾ അവതരിപ്പിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാധ്യമായാണ് ഒന്നുമുതൽ പന്ത്രണ്ടാംക്ലാസുവരെയുള്ള അധ്യായനം ഒരു ദിവസം തുടങ്ങുന്നത്. സാധാരണ ഗതിയിൽ പ്ലസ് വൺ ക്ലാസുകൾ ജൂൺ അവസാനമോ ജൂലൈ ആദ്യവാരമോ ആണ് ആരംഭിക്കുന്നത്. എന്നാൽ ഇത്തവണ ആദ്യ രണ്ട് അലോട്ട്മെന്റുകൾ പൂർത്തിയാക്കിയാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. അതേ സമയം ഖാദർ കമ്മിഷൻ റിപ്പോർട്ട് ഏകപക്ഷീയമായി നടത്തുന്നതായി ആരോപിച്ച് യു.ഡി.എഫ്. പ്രവേശനോത്സവത്തിൽ നിന്ന് വിട്ട് നിൽക്കും. Content Highlights:School opening, summer vacation
from mathrubhumi.latestnews.rssfeed http://bit.ly/2K08Zk7
via
IFTTT
No comments:
Post a Comment