കോട്ടയം: എച്ച് വൺ എൻ വൺ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യം ചികിത്സാവീഴ്ചയ്ക്കുമാണ് കേസെടുത്തത്. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് ചികിത്സ സമയത്ത് ലഭിക്കാതെ മരിച്ചത്. മെഡിക്കൽ കോളേജിനും രണ്ട് സ്വകാര്യ ആശുപത്രികൾക്കും എതിരെയാണ് കേസെടുത്തത്.ജേക്കബ് തോമസിന്റെ മകളുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. ബുധനാഴ്ചഉച്ചയ്ക്ക് 2.15 ഓടെയാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ശ്വാസതടസ്സം നേരിട്ട രോഗിയെ എത്തിച്ചത്. മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സൗകര്യമില്ല എന്ന് പറഞ്ഞ് രോഗിയെ നോക്കാൻ പോലും ആരും തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പിആർഒ ബെഡ്ഡില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് രോഗിയെ ആംബുലൻസിൽ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയായ കാരിത്താസിൽ എത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിക്കപ്പെട്ടു. പിന്നീട് മാതാ ആശുപത്രിയിലും രോഗിയെ കൊണ്ടു പോയി. അവിടെ നിന്നും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തന്നെ ഒന്നു നോക്കൂവെന്ന് രോഗി വരെ ആവശ്യപ്പെടുന്ന അവസ്ഥയുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രാഥമിക ശുശ്രൂഷ നൽകാൻ പോലുമുള്ള മനസ്സ് ആശുപത്രി അധികൃതർ കാണിച്ചില്ല. ആശുപത്രിയിൽ നിന്ന് ഒരു ഡോക്ടറോ നഴ്സോ പോലും വന്ന് തിരിഞ്ഞു നോക്കിയില്ലെന്നും മരിച്ച രോഗിയുടെ മകൾ റെനി ആരോപിച്ചു. ഗുരുതരമായ ചികിത്സാ നിഷേധമാണ് മൂന്ന് ആശുപത്രികളിലും ഉണ്ടായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വെന്റിലേറ്റർ സൗകര്യം ഇല്ലാതിരുന്നതിനാലാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം. അതേ സമയം രോഗി മരിച്ചതിനെത്തുടർന്ന് ആശുപത്രി പിആർഒയെ ജേക്കബിന്റെ ബന്ധുക്കൾ മർദ്ദിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജേക്കബ് തോമസിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിന്റെ മുന്നിൽ നിർത്തിയിട്ട് ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. Content Highlight: Hospital booked for patient death
from mathrubhumi.latestnews.rssfeed http://bit.ly/2QMheRB
via
IFTTT
No comments:
Post a Comment