കൊച്ചി: നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നയോഗം കൊച്ചിയിലാണ് ചേരുക. ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തും. നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലുള്ള വിദ്യാർഥിയുടെ നില തൃപ്തികരമായി തുടരുകയാണ്. രോഗി റിബാവൈറിൻ മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം പനി ലക്ഷണങ്ങളോടെനിരീക്ഷണത്തിലുള്ള നാല് പേരുടെ സാംപിൾ പരിശോധനാഫലം പൂണെയിൽ നിന്നും ഇന്ന് ലഭിക്കും ഏഴ് പേരാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. കോതമംഗലം സ്വദേശിയായ യുവതിയെ കൂടി ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇവരിൽ നാല് പേരുടെ രക്തവും ശരീര സ്രവങ്ങളുടേയും പരിശോധനഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇവരിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അതിനാൽ തന്നെ പൂണെയിൽ നിന്നുള്ള പരിശോധനഫലവും നെഗറ്റീവ് ആയിരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. ഇവയിൽ മൂന്ന് പേർ ഇപ്പോൾ ചികിത്സയിലുള്ള വിദ്യാർഥിയെ പരിചരിച്ച നേഴ്സുമാരാണ്. രണ്ട് പേരുടെ സാംപിൾ ഇന്നലെയാണ് പരിശോധനയ്ക്കായി അയച്ചത്. റിബാവൈറിൻ മരുന്ന് മാത്രമാണ് ചികിത്സയിലുള്ള രോഗിക്ക് ഇതുവരെ നൽകിയിരുന്നത്. നിപ ചികിത്സയ്ക്കുള്ള ഹ്യൂമൺ മോണോക്ലോണൽ എന്ന മരുന്ന് പൂണെയിൽ നിന്നും കൊച്ചിയിൽ എത്തിച്ചിരുന്നുവെങ്കിലും ഇതുവരെ അത് ഉപയോഗിച്ചിട്ടില്ല. ചികിത്സയിലുള്ള രോഗിയുടെ നില വഷളാവുന്ന സാഹചര്യത്തിൽ മാത്രമേ ഈ മരുന്ന് ഉപയോഗിക്കേണ്ടതുള്ളൂവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. നിലവിൽ ഇത് ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നിപ സ്ഥിരീകരിച്ച വിദ്യാർഥി താമസിച്ചിരുന്ന തൊടുപുഴയിലെ വാടകവീടിന്റെ സമീപത്ത് ആരോഗ്യവകുപ്പ് പരിശോധന നടത്തി. കിണറിലോ വീടിന്റെ പരിസരത്തോ വവ്വാൽ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. മഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ മൃഗങ്ങളിലും പരിശോധന നടത്തുന്നുണ്ട്. നിപ വൈറസ് ഉറവിട പരിശോധനയ്ക്കുള്ള പ്രത്യേക സംഘം ഇന്നോ നാളെയോ എത്തുമെന്നാണ് വിവരം. ഈ പ്രദേശത്ത് പനി സർവ്വേ നടത്തിയിരുന്നുവെങ്കിലുംആർക്കും പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. Content Highlight:Nipah Virus Kochi, Nipah Kerala, Nipah Virus Infection Kerala
from mathrubhumi.latestnews.rssfeed http://bit.ly/2MstGHr
via
IFTTT
No comments:
Post a Comment