അവധിക്കാലം കഴിഞ്ഞു, ഇന്ന് സ്‌കൂളുകള്‍ തുറക്കും ; മൂന്നരലക്ഷം കുരുന്നുകള്‍ പ്രശേനോത്സവത്തിന്റെ ഭാഗമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 5, 2019

അവധിക്കാലം കഴിഞ്ഞു, ഇന്ന് സ്‌കൂളുകള്‍ തുറക്കും ; മൂന്നരലക്ഷം കുരുന്നുകള്‍ പ്രശേനോത്സവത്തിന്റെ ഭാഗമാകും

തിരുവനന്തപുരം: രണ്ടു മാസത്തെ നീണ്ട അവധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കും. മൂന്നരലക്ഷം കുരുന്നുകള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഇന്ന് വിവിധ സ്‌കൂളുകളില്‍ എത്തും. സ്‌കൂളുകളില്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാന തലത്തിലുള്ള ഉദ്ഘാടനം തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസമന്ത്രി നിര്‍വ്വഹിക്കും.

അതേസമയം നവീകരണങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ യൂണിയനില്‍പെട്ട അദ്ധ്യാപകര്‍ ബഹിഷ്‌ക്കരിക്കുകയാണ്. സ്‌കൂളുകള്‍ നവീകരിച്ച് പശ്ചാത്തലം മെച്ചപ്പെടുത്തുക, സ്മാര്‍ട്ട് ക്‌ളാസ്സുകള്‍ അനുവദിക്കുക തുടങ്ങി സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവരാനും പഠനനിലവാരം മെച്ചപ്പെടുത്താനും വന്‍ പദ്ധതികളാണ് ഇത്തവണയും സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇതിന്റെ ഫലമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധന വന്നതായാണ് വിലയിരുത്തല്‍. അതേസമയം വിദ്യാഭ്യാസരംഗത്ത് ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ ഹയര്‍സെക്കണ്ടറിയിലെ ഒരുകൂട്ടം അദ്ധ്യാപകര്‍ പ്രവേശനോത്സവം ബഹിഷ്‌ക്കരിക്കുകയാണ്. സെക്കണ്ടറി, ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇകളെ ഏകീകരിക്കുക എന്നതാണ് ഇതിലെ പ്രധാന നിര്‍ദ്ദേശം.

ഒരു ഭരണസംവിധാനത്തിന് കീഴിലേക്ക് മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളെയും കൊണ്ടുവരിക എന്ന ശുപാര്‍ശ ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യുക്കേഷന്‍ (ഡി.ജി.ഇ) എന്ന പുതിയ സംവിധാനം നിലവില്‍ വരികയും ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബുവിനെയാണ് ഡി.ജി.ഇ ആയി നിയമിച്ചത്. ഹൈസ്‌ക്കൂളും ഹയര്‍സെക്കണ്ടറിയും ഉള്ള സ്‌കൂളിലെ സ്ഥാപന മേധാവി പ്രിന്‍സിപ്പലും, വൈസ് പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്ററുമായിരിക്കും.



from mangalam.com http://bit.ly/2wDOOjx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages