കൊല്ലം: ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പിതാവിന് അച്ചുകൊടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ ടി.എന്‍.ആര്‍.എ നഗര്‍ 129ല്‍ അഖില്‍ അജയെയാണ് (29) ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.
ഡല്‍ഹിയില്‍ ജോലി ചെയ്യവെ അഖില്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധം തെറ്റിയതോടെ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ലൈംഗികചുവയുള്ള ചിത്രങ്ങളാക്കി യുവതിയുടെ പിതാവിന് അയച്ച് കൊടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ യുവതി തന്നെ പോലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ അഖില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ കോടതി വാറണ്ടുമായി എത്തിയ ഡല്‍ഹി പോലീസ് അഖിലിനെ അറസ്റ്റ് ചെയ്തു.
രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
from mangalam.com http://bit.ly/2Z871Sm
via IFTTT
No comments:
Post a Comment