രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; ഗഹ്ലോട്ട് രാജിവെക്കണമെന്ന് പാർട്ടി എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 5, 2019

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; ഗഹ്ലോട്ട് രാജിവെക്കണമെന്ന് പാർട്ടി എംഎല്‍എ

ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് എംഎൽഎ. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അശോക് ഗഹ്ലോട്ടിനെതിരെ പാർട്ടിക്കുള്ളിലുണ്ടായ തർക്കം രൂക്ഷമാക്കിക്കൊണ്ടാണ് പ്രഥ്വിരാജ് മീണ എംഎൽഎ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. നേതൃമാറ്റം അനിവാര്യമാണെന്നും സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അശോക് ഗഹ്ലോട്ടിന് സ്വാധീനം നഷ്ടപ്പെട്ടു. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാവണം. ചെറുപ്പക്കാരനായ മുഖ്യമന്ത്രിക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാനാകും.നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് സച്ചിൻ പൈലറ്റ് ആയിരുന്നെന്നും മീണ ചൂണ്ടിക്കാട്ടി. ഗുജ്ജാർ, ജാട്ട് സമുദായങ്ങളെ ഒരുമിച്ച് നിർത്താൻ അശോക് ഗഹ്ലോട്ടിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നേതൃത്വത്തിനെതിരെ ആരോപണവുമായി മന്ത്രമാരായ രമേഷ് മീണ, ഉദയ്ലാൽ അഞ്ജാന എന്നിവരും രംഗത്തെത്തി. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ആർക്കെന്ന കാര്യത്തിൽ വ്യക്തതവരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജോധ്പുരിൽ മത്സരിച്ച തന്റെ മകൻ വൈഭവ് ഗഹ്ലോട്ടിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം സച്ചിൻ പൈലറ്റിനാണെന്ന് അശോക് ഗഹ്ലോട്ട് ആരോപിച്ചിരുന്നു. സച്ചിൻ പൈലറ്റിന്റെ നിർദേശ പ്രകാരമാണ് ജോധ്പുരിൽ വൈഭവ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മകനുവേണ്ടി പ്രചാരണ രംഗത്ത് സജീവമായ അശോക് ഗഹ്ലോട്ട് മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിന് വേണ്ടവിധത്തിൽ സഹകരിച്ചില്ലെന്ന് പാർട്ടിക്കുള്ളിൽനിന്ന് വിമർശനമുയർന്നിരുന്നു. Content Highlights:Rajasthan, Congress, Ashok Gehlot


from mathrubhumi.latestnews.rssfeed http://bit.ly/318KO8J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages