കൊച്ചി:
പീഡനപ്പരാതിയില്‍ ബിനോയ് കോടിയേരിക്കു കുരുക്കായി യുവതിയുടെ പാസ്‌പോര്‍ട്ടും ബാങ്കു രേഖകളും. പരാതിക്കാരിയായ യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്‌ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്‌ണന്‍ എന്നാണുള്ളത്. ബിനോയിക്കെതിരേ നിര്‍ണായക തെളിവാകാന്‍ സാധ്യതയുള്ളതാണു പാസ്‌പോര്‍ട്ട് രേഖകള്‍. അതിനു പിന്നാലെ ബാങ്ക് പാസ്‌ബുക്ക് രേഖകളും ബാങ്കിടപാടിന്റെ രേഖകളും യുവതി പോലീസില്‍ ഹാജരാക്കി. പാസ്‌ബുക്കിലും ഭര്‍ത്താവിന്റെ പേരിന്റെ സ്‌ഥാനത്തു ബിനോയിയുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുവതിയുടെ അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകളും യുവതി പോലീസിന് കൈമാറി. 50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയുള്ള സംഖ്യകള്‍ പലപ്പോഴായി യുവതിക്ക് കൈമാറിയതായി മുംബൈ പോലീസ് അറിയിച്ചു. യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പലപ്പോഴായി പണം കൈമാറിയിട്ടുള്ളത്.
2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ആദ്യം പരാതിക്കാരിയുടെ പേരും രണ്ടാമതായി ബിനോയ് വിനോദിനി ബാലകൃഷ്‌ണന്‍ എന്നുമാണുള്ളത്. എന്നാല്‍ 2004ല്‍ എടുത്ത ആദ്യ പാസ്‌പോര്‍ട്ടില്‍ യുവതിയുടെ പേരിനൊപ്പം മാതാപിതാക്കളുടെ വിവരങ്ങളാണുള്ളത്. പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പിനൊപ്പമാണ് ബിഹാര്‍ സ്വദേശിയായ യുവതി മുംബൈ ഓഷിവാര പോലീസ് സ്‌റ്റഷനില്‍ പരാതി നല്‍കിയത്.
വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ ഇത്തരത്തില്‍ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാവുകയുള്ളൂ. അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള കൃത്രിമം കാണിക്കണം. എന്നാല്‍ യുവതിക്കെതിരേ അത്തരം പരാതികളില്ല. പാസ്‌പോര്‍ട്ട് നമ്പര്‍ പരിശോധിച്ച് കൃത്രിമം നടത്തിയിട്ടില്ലെന്ന് പോലീസും സ്‌ഥിരീകരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് നിലനില്‍ക്കുന്നതാണെന്നു തെളിഞ്ഞതോടെയാണ് ഇതു പ്രധാന തെളിവായി സ്വീകരിച്ച് ഓഷിവാര പൊലീസ് അന്വേഷണം തുടരുന്നതും. ബിനോയിയുടെ അറിവോടെയാണു യുവതി പാസ്‌പോര്‍ട്ട് എടുത്തതെന്നും വ്യക്‌തമായിട്ടുണ്ട്.
അതിനിടെ, ബിനോയ് കോടിയേരിക്കെതിരേ നിയമ നടപടിയിലേക്കു നീങ്ങിയത് ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണെന്നു യുവതിയുടെ കുടുംബം അറിയിച്ചു. ജീവിതച്ചെലവിനു പണം നല്‍കിയാല്‍ പരാതിയില്‍നിന്നു പിന്‍വാങ്ങാമെന്ന ആവശ്യം ബിനോയ് തള്ളിയതോടെയാണ് പോലീസിനെ സമീപിച്ചതെന്നു യുവതി പറയുന്നു. ബിനോയിയും അമ്മയും യുവതിയുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്.
കുഞ്ഞിനെ വളര്‍ത്താനും ജീവിതച്ചെലവിനുമായി 5 കോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബര്‍ 31 ന് അഭിഭാഷകന്‍ മുഖേന നോട്ടിസ് അയച്ചിരുന്നു. ഏപ്രില്‍ 18 ന് ബിനോയിയും അമ്മയും മുംബൈയില്‍ യുവതിയുമായി കൂടിക്കാഴ്‌ച നടത്തിയെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 28നു വീണ്ടും ബിനോയിയും യുവതിയും മുംബൈയില്‍ ചര്‍ച്ച നടത്തി.
ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിനോയ് വിസമ്മതിച്ചതോടെ രണ്ടു കൂടിക്കാഴ്‌ചകളുടെയും വിശദാംശങ്ങള്‍ പരാമര്‍ശിച്ച് അഭിഭാഷകന്‍ മുഖേന വീണ്ടും നോട്ടിസ് അയച്ചു. ആ നോട്ടിസും ബിനോയ് അവഗണിച്ചപ്പോഴാണ് ജൂണ്‍ 13 ന് പരാതി നല്‍കിയതെന്നും യുവതി പറയുന്നു.
അതിനിടെ, യുവതിക്ക് നിയമസഹായം നല്‍കുന്നവര്‍ ബന്ധപ്പെട്ടെങ്കിലും ബിനോയ് പഴയ നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് ഓഷിവാര പൊലീസ് സ്‌റ്റേഷനിലെത്തി ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും ഒപ്പമുള്ള ചിത്രങ്ങളും അടക്കമുള്ള തെളിവുകള്‍ കൈമാറി. വെള്ളിയാഴ്‌ച, ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദിന്‍ഡോഷി സെഷന്‍സ് കോടതി പരിഗണിക്കവേ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്‌മെയില്‍ ചെയ്‌തു പണം തട്ടാനുള്ള ശ്രമമാണെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു. തുടര്‍ന്നു പരാതിക്കാരി പോലീസ് സ്‌റ്റേഷനിലെത്തി കൂടുതല്‍ വിവരങ്ങള്‍ കൈമാറി. ഡി.എന്‍.എ. ടെസ്‌റ്റ് വേണമെന്ന ആവശ്യവും അവര്‍ ആവര്‍ത്തിച്ചു. വിഷയം സി.പി.എം. കേന്ദ്ര ഘടകത്തെയും ബിനോയിയുടെ കുടുംബത്തെയും മാസങ്ങള്‍ക്കു മുന്‍പേ അറിയിച്ചിരുന്നെന്ന് യുവതിയുടെ കുടുംബം ഇന്നലെയും ആവര്‍ത്തിച്ചു.
from mangalam.com http://bit.ly/2IBINKG
via IFTTT
No comments:
Post a Comment