കര്‍ഷകര്‍ ആശങ്കയില്‍; സര്‍ക്കാര്‍ വെട്ടില്‍ ജപ്‌തിയില്‍ ഉറച്ച്‌ പരസ്യഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 23, 2019

കര്‍ഷകര്‍ ആശങ്കയില്‍; സര്‍ക്കാര്‍ വെട്ടില്‍ ജപ്‌തിയില്‍ ഉറച്ച്‌ പരസ്യഭീഷണി

തിരുവനന്തപുരം: കര്‍ഷകരെടുത്ത വായ്‌പകള്‍ക്കു മൊറട്ടോറിയം കാലാവധി നീട്ടാന്‍ റിസര്‍വ്‌ ബാങ്ക്‌ അനുമതി നിഷേധിച്ചതിനേത്തുടര്‍ന്ന്‌, സംസ്‌ഥാന ബാങ്കേഴ്‌സ്‌ സമിതി വീണ്ടും കടുത്തനടപടികളിലേക്ക്‌. കാര്‍ഷിക/കാര്‍ഷികേതര വായ്‌പകളില്‍ തിരിച്ചടവ്‌ മുടങ്ങിയാല്‍ ജപ്‌തിയിലേക്കു നീങ്ങുമെന്നാണു മുന്നറിയിപ്പ്‌. ഇതുസംബന്ധിച്ചു ബാങ്കേഴ്‌സ്‌ സമിതി പത്രപ്പരസ്യം നല്‍കിയതോടെ, ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ കടുത്ത ആശങ്കയിലായി.
ആര്‍.ബി.ഐ. തീരുമാനത്തേത്തുടര്‍ന്നു വെട്ടിലായ സംസ്‌ഥാനസര്‍ക്കാര്‍ നാളെ ബാങ്കേഴ്‌സ്‌ സമിതിയുടെ യോഗം വിളിച്ചിരിക്കേയാണ്‌ സമവായസാധ്യതയില്ലെന്ന സൂചനയുമായി പത്രപ്പരസ്യം പ്രത്യക്ഷപ്പെട്ടത്‌. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണു നാളത്തെ യോഗം. മൊറട്ടോറിയം കാലാവധി നീട്ടാത്ത സാഹചര്യത്തില്‍ ജപ്‌തി നടപടിക്ക്‌ ആര്‍.ബി.ഐയുടെ അംഗീകാരമുണ്ടെന്നു ബാങ്കേഴ്‌സ്‌ സമിതിയുടെ പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നു. നാളത്തെ യോഗത്തില്‍ ബാങ്കേഴ്‌സ്‌ സമിതിയില്‍നിന്ന്‌ അനുകൂലനിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. കര്‍ഷകരെടുത്ത കാര്‍ഷിക, കാര്‍ഷികേതരവായ്‌പകളുടെ മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട്‌ കഴിഞ്ഞ 29-നാണ്‌ സംസ്‌ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. ഇതു സംബന്ധിച്ചു ബാങ്കേഴ്‌സ്‌ സമിതിക്കും നിര്‍ദേശം നല്‍കി. എന്നാല്‍, പ്രളയത്തിന്റെ പശ്‌ചാത്തലത്തില്‍ ഒരുതവണ നീട്ടിയ മൊറട്ടോറിയം ഇനി നീട്ടിനല്‍കാനാവില്ലെന്ന നിലപാടിലാണു റിസര്‍വ്‌ ബാങ്ക്‌. തീരുമാനത്തിനെതിരേ ആര്‍.ബി.ഐക്കു വീണ്ടും കത്ത്‌ നല്‍കാനാണു സംസ്‌ഥാനസര്‍ക്കാരിന്റെ തീരുമാനം. ജപ്‌തി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ലെന്നും ആര്‍.ബി.ഐ. അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും കൃഷിമന്ത്രി വി.എസ്‌. സുനില്‍കുമാര്‍ വ്യക്‌തമാക്കിയിരുന്നു.
കേരളത്തിനു മാത്രമായി ഇളവ്‌ അനുവദിക്കാനാവില്ലെന്നാണ്‌ ആര്‍.ബി.ഐ. ബാങ്കേഴ്‌സ്‌ സമിതിയെ അറിയിച്ചത്‌. ഒരുതവണ മൊറട്ടോറിയം നീട്ടിയതുതന്നെ അസാധാരണമാണ്‌. മറ്റു സംസ്‌ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍, ആര്‍.ബി.ഐയെ വീണ്ടും സമീപിച്ചാലും ഇളവ്‌ കിട്ടുമോയെന്നു സര്‍ക്കാരിന്‌ ആശങ്കയുണ്ട്‌. ഇതിനിടെയാണു "പൊതുജനശ്രദ്ധയ്‌ക്ക്‌" എന്ന തലക്കെട്ടില്‍ ബാങ്കേഴ്‌സ്‌ സമിതി പരസ്യം നല്‍കിയത്‌. പ്രളയാനന്തരം വായ്‌പാതിരിച്ചടവ്‌ മുടങ്ങിയതിനേത്തുടര്‍ന്ന്‌ ഇടുക്കി, വയനാട്‌ ജില്ലകളില്‍ ഒട്ടേറെ കര്‍ഷകര്‍ ജീവനൊടുക്കിയിരുന്നു. ഇതേത്തുടര്‍ന്നാണു മുഖ്യമന്ത്രി സംസ്‌ഥാന ബാങ്കേഴ്‌സ്‌ സമിതിയുടെ യോഗം വിളിച്ച്‌, ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടിയത്‌. ബാങ്കേഴ്‌സ്‌ സമിതിയുടെ നീക്കത്തിനെതിരേ ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്കും കൃഷിമന്ത്രി വി.എസ്‌. സുനില്‍കുമാറും രംഗത്തെത്തി.

ബാങ്കുകള്‍ സമൂഹത്തെ
വെല്ലുവിളിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: കര്‍ഷകര്‍ക്കുനേരേ ജപ്‌തി ഭീഷണി മുഴക്കി ബാങ്കേഴ്‌സ്‌ സമിതി നല്‍കിയ പത്രപ്പരസ്യം സമൂഹത്തോടുള്ള വെല്ലുവിളിയെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല.
ബാങ്കുകള്‍ക്കും സമൂഹത്തോട്‌ ഉത്തരവാദിത്വമുണ്ടെന്ന കാര്യം മറക്കരുത്‌. സംസ്‌ഥാനത്തിന്റെ അടിത്തറ തകര്‍ത്ത പ്രളയത്തിലുണ്ടായ നാശനഷ്‌ടങ്ങള്‍ക്കു പരിഹാരം നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. എല്ലാം നഷ്‌ടപ്പെട്ടവര്‍ ഇപ്പോഴും ദുരിതത്തിലാണ്‌. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്ന്‌, സമൂഹത്തെ സഹായിക്കുന്നതിനു പകരം മോറട്ടോറിയം പോലും നിഷേധിക്കുന്നതു ശരിയല്ല. മന്ത്രിതലസംഘം ഉടന്‍ ആര്‍.ബി.ഐ. ഗവര്‍ണറെക്കണ്ട്‌ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും രമേശ്‌ ആവശ്യപ്പെട്ടു.



from mangalam.com http://bit.ly/2LccVhI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages