ഹാരിസണെതിരേ വനംവകുപ്പും ഹൈക്കോടതിയിലേക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 23, 2019

ഹാരിസണെതിരേ വനംവകുപ്പും ഹൈക്കോടതിയിലേക്ക്‌

കൊച്ചി: ഹാരിസണ്‍സ്‌ മലയാളം കമ്പനിയുടെ പക്കലുള്ള ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച സ്‌പെഷല്‍ ഓഫീസറുടെ ഉത്തരവ്‌ റദ്ദാക്കിയതിനെതിരേ വനംവകുപ്പ്‌ ഹൈക്കോടതിയിലേക്ക്‌. കേസില്‍ വനംവകുപ്പ്‌ നേരത്തേ കക്ഷിയായിരുന്നില്ല. എന്നാല്‍, ഹാരിസണ്‍സ്‌ കമ്പനി വന്‍തോതില്‍ സംരക്ഷിതവനഭൂമി കൈയേറിയിട്ടുണ്ടെന്നും, വനംവകുപ്പിന്റെ വാദം കേള്‍ക്കാതെയാണു ഹൈക്കോടതി വിധിയെന്നും ചൂണ്ടിക്കാട്ടിയാണു പ്രത്യേകഹര്‍ജി.
ഹാരിസണ്‍സ്‌ കമ്പനിയുടെ പക്കലുള്ളതും കൈമാറ്റം ചെയ്‌തതുമായ 38,000 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരേയായിരുന്നു ഹൈക്കോടതി വിധി. കേരള ഭൂസംരക്ഷണനിയമപ്രകാരം സ്‌പെഷല്‍ ഓഫീസര്‍ക്കു ജുഡീഷ്യല്‍ അധികാരങ്ങളുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഭൂസംരക്ഷണനിയമപ്രകാരം ഹാരിസണ്‍സ്‌ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തടസമുള്ളതിനാല്‍ ഇനി വനനിയമം പിടിവള്ളിയാക്കാനാണു സര്‍ക്കാര്‍ നീക്കം. രേഖകളുണ്ടെന്നു കമ്പനി വാദിക്കുന്ന സാഹചര്യത്തില്‍, സിവില്‍ കോടതിയില്‍ അതിനെതിരേ തെളിവുകള്‍ നിരത്തി വിജയിച്ചാലും അപ്പീലുകളില്‍ കുരുങ്ങി നടപടികള്‍ നീളും. എന്നാല്‍, വനം കൈയേറ്റം തടയല്‍ നിയമമുപയോഗിച്ച്‌, പ്രത്യേകഹര്‍ജിയിലൂടെ ഏറ്റെടുക്കല്‍ വേഗത്തിലാക്കാമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. ഉടമസ്‌ഥാവകാശം നിശ്‌ചയിക്കാന്‍ സ്‌പെഷല്‍ ഓഫീസര്‍ക്ക്‌ അധികാരമില്ലെന്നു സുപ്രീം കോടതിയും വ്യക്‌തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ മറ്റു മാര്‍ഗമില്ല.
വനസംരക്ഷണ നിയമം, കേരളവനനിയമം എന്നിവപ്രകാരം, കൈയേറിയ വനഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്‌ അധികാരമുണ്ട്‌. വിവിധ എസ്‌റ്റേറ്റുകളുടെ ഭൂമി സംരക്ഷിതവനഭൂമിയായി ഹൈക്കോടതി കണ്ടെത്തിയിട്ടുമുണ്ട്‌. അവ ഏറ്റെടുക്കാന്‍ നടപടി പുരോഗമിക്കുകയാണ്‌. പാട്ടക്കരാര്‍ ലംഘനവും വനഭൂമി കൈയേറ്റവും നടത്തിയ ഹാരിസണ്‍സിനും വനംവകുപ്പ്‌ നോട്ടീസ്‌ അയച്ചിരുന്നു. കമ്പനി പാട്ടക്കരാര്‍ ലംഘിച്ചതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്‌. തോട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയ പാട്ടക്കരാറുകള്‍ പുതുക്കിയിട്ടുമില്ല. അളവിലുള്ളതില്‍ അധികം ഭൂമി ഹാരിസണ്‍സ്‌ കൈവശം വയ്‌ക്കുന്നുണ്ടെന്നും വ്യാപകമായി വനഭൂമി കൈയേറിയെന്നും വിജിലന്‍സ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 76,7,669.80 ഏക്കര്‍ കമ്പനിയുടെ പക്കലുണ്ടെന്നാണ്‌ ഔദ്യോഗികകണക്ക്‌. ഇതില്‍ 1400 ഹെക്‌ടര്‍ വനഭൂമിയാണെന്നു വനം ട്രിബ്യൂണല്‍ കണ്ടെത്തി. പിന്നീടും വന്‍തോതില്‍ വനം കൈയേറി. 2005-ല്‍ നിയോഗിച്ച, റവന്യൂ, വനംവകുപ്പുകളുടെ സംയുക്‌തസമിതി ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും റവന്യൂ വകുപ്പിനെ മാത്രമാണു കേസില്‍ കക്ഷിയാക്കിയത്‌.
സംസ്‌ഥാനത്ത്‌ 7000 ഹെക്‌ടറിലേറെ വനഭൂമി വ്യക്‌തികളും കമ്പനികളും കൈവശം വച്ചിട്ടുണ്ടെന്നു 2012-ല്‍ റവന്യൂ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപകകൈയേറ്റം മൂലം സംസ്‌ഥാനത്തെ വനമേഖല വന്‍തോതില്‍ കുറയുകയാണെന്നും അതിന്റെ ഫലമായി പരിസ്‌ഥിതിപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും വനംവകുപ്പ്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

ജെബി പോള്‍



from mangalam.com http://bit.ly/2L9V9eU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages