ജയ്പുർ: പിൻചക്രം പൊട്ടിയെങ്കിലും ദുബായിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കി. രാജസ്ഥാനിലെ ജയ്പുർ അന്താരാഷ്ട്രവിമാനത്താവളത്തിൽ ബുധനാഴ്ച പകലായിരുന്നു സാഹസിക ലാൻഡിങ്. യാത്രക്കാർക്ക് ചെറിയ കുലുക്കം അനുഭവപ്പെട്ടെങ്കിലും അപകടമുണ്ടായില്ല. ദുബായിൽനിന്ന് പറന്നുയരുന്നതിനിടെയാണ് ബോയിങ് 737-800 വിമാനത്തിന്റെ പിൻചക്രങ്ങളിലൊന്ന് പൊട്ടിയത്. ഉടൻതന്നെ വിവരം ദുബായ് എയർ ട്രാഫിക് കൺട്രോളിൽനിന്ന് ജയ്പുരിലെ വ്യോമതാവളത്തിൽ അറിയിച്ചു. വിമാനത്താവളത്തോടടുക്കുമ്പോൾ താഴ്ന്നുപറക്കണമെന്നും അപകടസാധ്യത മുന്നിൽക്കണ്ടുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും പൈലറ്റിനെ അറിയിച്ചിരുന്നു. എന്നാൽ, സാധാരണപോലെതന്നെ വിമാനം നിലത്തിറങ്ങിയെന്നും അടിയന്തരസാഹചര്യമൊന്നുമുണ്ടായില്ലെന്നും ജയ്പുർ വിമാനത്താവള അധികൃതർ അറിയിച്ചു. Content Highlights:aeroplane,broken tyre, Dubai
from mathrubhumi.latestnews.rssfeed http://bit.ly/2Zkkcj7
via
IFTTT
No comments:
Post a Comment