പാലക്കാട്: ഹോട്ടലുകളിലും മറ്റും സാധാരണക്കാരന്റെ ഇഷ്ട വിഭവമായിരുന്ന മത്തി ഇനി കഴിക്കണമെങ്കില്‍ പൊന്നും വില കൊടുക്കണം. പാലക്കാട് ബുധനാഴ്ച ഒരുകിലോ മത്തിക്ക് 300 രൂപയായിരുന്നു വില. ഇതോടെ ഇരു ചക്രവാഹനങ്ങളില്‍ മത്സ്യം വില്‍ക്കുന്നവര്‍ മത്തി വില്‍പനയ്‌ക്കെത്തിച്ചില്ല.
300 രൂപ കൊടുത്ത് ഒരു കിലോ മത്തി വാങ്ങിയാല്‍ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാകം ചെയ്ത് സാധാരണ വിലയ്ക്ക് ഉച്ചയൂണിനൊപ്പം കൊടുക്കാന്‍ ഹോട്ടല്‍ ഉടമകള്‍ക്ക് മുതലാകില്ല. ഇതോടെയാണ് ഉച്ചയൂണിന് ഹോട്ടലുകളില്‍ നിന്നും അയലയും മത്തിയും അപ്രത്യക്ഷമായിരിക്കുന്നത്.
160 രൂപയ്ക്കാണ് കഴിഞ്ഞമാസം ഒരു കിലോ മത്തി ലഭിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ കിലോയ്ക്ക് വില 300 ആയി. 180 രൂപയായിരുന്ന അയലയുടെ വില ഇപ്പോള്‍ 380 ആയി. 120 മുതല്‍ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂരയുടെ വില ഇപ്പോള്‍ 280 ആണ്.
കടലില്‍ നിന്നുള്ള മീന്‍വരവ് കുറഞ്ഞതോടെ വളര്‍ത്തുമാനുകള്‍ക്കും വില കൂടി. 130 രൂപയ്ക്ക് ലഭിച്ചിരുന്ന കട്‌ല ഇപ്പോള്‍ ലഭിക്കുക 180 രൂപയ്ക്കാണ്. 120 രൂപയായിരുന്ന വാളമീനിന്റെ വില 200 ആയി. 140 രൂപയ്ക്ക് ലഭിച്ചിരുന്ന തിലോപ്പിയയ്ക്ക് 200 രൂപയായി.
from mangalam.com http://bit.ly/2XQMpxy
via IFTTT
No comments:
Post a Comment