തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു മുഖ്യമന്ത്രി പിണറായി വിജയനാണു കാരണക്കാരനെന്നു സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. ആളുകള്‍ക്കു മുന്നില്‍ ഗര്‍വ് കാട്ടാനാണു പിണറായി ശ്രമിച്ചത്. ഈ െശെലി മാറ്റണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യാനായി ഇന്നലെ തുടങ്ങിയ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണു പിണറായിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നത്.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിവിധിയെ മാനിക്കുന്നു. എന്നാല്‍ സ്ത്രീകളെ ഇങ്ങനെ കൊണ്ടുപോയല്ല അതു നടപ്പാക്കേണ്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. അതു ബി.ജെ.പിക്ക് അനുകൂലമായി. മോഡി അധികാരത്തിലെത്താതിരിക്കാനായി ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ട് കോണ്‍ഗ്രസിനു ലഭിക്കുകയും ചെയ്തു. വോട്ടുകള്‍ ഏകീകരിക്കുന്നതു തിരിച്ചറിയാന്‍ ഇടതു മുന്നണിക്കു കഴിഞ്ഞില്ല.
ഈ സര്‍ക്കാര്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെങ്കിലും അതൊന്നും ജനങ്ങള്‍ക്കു മുന്‍പിലെത്തിക്കാനോ വോട്ടാക്കാനോ സാധിച്ചില്ലെന്നും സി.പി.ഐ. വിലയിരുത്തി. മുന്‍പ് മുന്നണിയിലെ തിരുത്തല്‍ശക്തിയായാണു സി.പി.ഐ. അറിയപ്പെട്ടിരുന്നത്. അതിനു മങ്ങലേറ്റതു യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിരാശ പടര്‍ത്തി. എല്‍.ഡി.എഫില്‍ തിരുത്തല്‍ശക്തിയായി നിലകൊള്ളാന്‍ കഴിയണം.
തങ്ങള്‍ മത്സരിച്ചു പരാജയപ്പെട്ട സീറ്റുകളിലെ പ്രകടനം സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കാനും തീരുമാനമായി. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. ഇന്നു തുടരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടായേക്കും.
പിണറായി വിജയനെതിരേ സി.പി.എമ്മില്‍ വിരുദ്ധചേരി രൂപപ്പെടുമെന്നു സൂചനകള്‍ വന്നതിനു പിന്നാലെയാണ് ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ. അദ്ദേഹത്തിനെതിരേ രംഗത്തുവരുന്നതെന്നതു പ്രസക്തമാണ്. തെരഞ്ഞെടുപ്പു വിലയിരുത്തലില്‍ സി.പി.എമ്മിലെ വി.എസ്. അനുകൂലികളടക്കം പിണറായിയോടു വിയോജിപ്പുള്ളവരാണ്.
from mangalam.com http://bit.ly/2KLsM6I
via IFTTT
No comments:
Post a Comment