ചാന്ദ്രയാൻ-2 വൈകിപ്പിച്ചത് യു.പി.എ. -മാധവൻ നായർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 12, 2019

ചാന്ദ്രയാൻ-2 വൈകിപ്പിച്ചത് യു.പി.എ. -മാധവൻ നായർ

ഹൈദരാബാദ്: ചന്ദ്രയാൻ-2 ദൗത്യം നേരത്തേ പൂർത്തിയാക്കാമായിരുന്നെന്നും യു.പി.എ. സർക്കാരാണ് പദ്ധതി വൈകിപ്പിച്ചതെന്നും ഐ.എസ്.ആർ.ഒ. മുൻ ചെയർമാനും ബി.ജെ.പി. അംഗവുമായ ജി. മാധവൻ നായർ. ചന്ദ്രയാൻ-2 ജൂലായ് 15-ന് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. '2012 അവസാനത്തോടെയാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കാനിരുന്നത്. എന്നാൽ, 2014 തിരഞ്ഞെടുപ്പിൽ ചൊവ്വാ ദൗത്യമായ മംഗൾയാൻ ഉയർത്തിക്കാട്ടാൻ തീരുമാനിച്ച യു.പി.എ., ഇത് നീട്ടിവെക്കുകയായിരുന്നു'. പിന്നീട് മോദിസർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ചാന്ദ്രയാൻ-2 പുനരാരംഭിച്ചതെന്നും മാധവൻനായർ പറഞ്ഞു. ചന്ദ്രയാൻ ഒന്നിന്റെ ശില്പിയും 2003 മുതൽ 2009 വരെ ബഹിരാകാശവകുപ്പ് സെക്രട്ടറിയുമായിരുന്നു മാധവൻ നായർ. Content Highlights:Madhavan nair, UPA, Chandrayan


from mathrubhumi.latestnews.rssfeed http://bit.ly/2F6spQd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages