തലശ്ശേരി: തലശ്ശേരി നഗരസഭാ മുൻ കൗൺസിലർ സി.ഒ.ടി നസീറിനെതിരെ നടന്ന വധശ്രമം സിപിഎം സ്വന്തം നിലയ്ക്ക് അന്വേഷിക്കുന്നു. തനിക്കെതിരെ ആക്രമണം നടത്താൻ തലശ്ശേരി എംഎൽഎ എ.എൻ ഷംസീർ ഗൂഢാലോചന നടത്തിയെന്ന് നസീർ മൊഴിനൽകിയിരുന്നു. ഇതിൽ സത്യാവസ്ഥയുണ്ടോ എന്നാണ് പാർട്ടി അന്വേഷിക്കുന്നത്. സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ നസീറിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. തനിക്കെതിരായ വധശ്രമത്തിൽ ജയരാജന് പങ്കില്ലെന്നും നസീർ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസം 19ന് രാത്രിയാണ് നസീറിന് നേരെ ആക്രമണമുണ്ടായത്. നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന് പി. ജയരാജൻ സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംസ്ഥാന സമിതിയുടെ നിർദേശപ്രകാരം അന്വേഷണ സമിതി അംഗങ്ങളായ ടി.വി രാജേഷ് എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരീന്ദ്രനുമാണ് തെളിവെടുപ്പ് നടത്തിയത്. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ 20 ഓളം പേരിൽ നിന്ന് സമിതി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സി.ഒ.ടി നസീർ ആരോപിക്കുന്നത് പോലെ ഷംസീറിന് ഇതുമായി ബന്ധമുണ്ടോ എന്ന് ഇവരോട് ചോദിച്ചുവെന്നാണ് അറിയുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ് നടത്തിയത്. Content Highlights:c o t naseer murder attempt, cpm enquiry
from mathrubhumi.latestnews.rssfeed http://bit.ly/2MA91Bx
via
IFTTT
No comments:
Post a Comment