ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേന വിമാനത്തെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് വ്യോമസേന അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ചു. ജൂൺ 3നാണ് 13 യാത്രക്കാരുമായി വ്യോമസേനയുടെ എ.എൻ-32 വിമാനം കാണാതായത്. വിമാനം കണ്ടെത്താനായി വ്യോമസേന വലിയ തിരച്ചിൽ നടത്തിയിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. എയർ മാർഷൽ ആർ.ഡി മാത്തൂർ ആണ് ഇനാം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിമാനത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ 03783222164, 9436499477, 9402077267, 9402132477 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനാണ് നിർദേശം. വിമാനം കണ്ടെത്താനായി തങ്ങൾ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതായി വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. കരസേനയുടെയും മറ്റ് ദേശീയ ഏജൻസികളുടെയും സഹായം വ്യോമസേന തേടിയിട്ടുണ്ട്. റഷ്യൻ നിർമിത എ.എൻ-32 വിമാനം ജൂൺ മൂന്നിന് ഉച്ചയ്ക്ക് 12.27നാണ് അസമിലെ ജോർഹതിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഒരു മണിയോടെയാണ് വിമാനത്തിൽ നിന്ന് അവസാന സന്ദേശം ലഭിച്ചത്. കര വ്യോമ സേനകൾക്ക് പുറമെ ഇന്തോ ടിബറ്റൻ ബോർഡർ പോലീസും സംസ്ഥാന പോലീസും തിരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്. വ്യോമസേനയുടെ യുദ്ധ വിമാനങ്ങളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. അരുണാചൽ പ്രദേശിലെ വനമേഖലകളിലെ തിരച്ചിൽ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഈ പ്രദേശങ്ങളിൽ ശക്തമായ മഴയും തിരച്ചിലിനെ ബാധിക്കുന്നുണ്ട്. content highlights:Air Force Announces Rs. 5 Lakh Reward For Information On Missing Plane
from mathrubhumi.latestnews.rssfeed http://bit.ly/2K5YkEN
via
IFTTT
No comments:
Post a Comment