പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്നു മുതൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 16, 2019

പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്നു മുതൽ

പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. അടുത്തമാസം 26 വരെയാണ് പാർലമെന്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. * മധ്യപ്രദേശിൽനിന്നുള്ള ബി.ജെ.പി. അംഗം വീരേന്ദ്രകുമാർ തിങ്കളാഴ്ചരാവിലെ പ്രോട്ടെം സ്പീക്കറായി രാഷ്ട്രപതി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. വീരേന്ദ്രകുമാറാകും സമ്മേളനത്തിന്റെ അധ്യക്ഷൻ. കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ്, ബി.ജെ.ഡി. അംഗം ഭർതൃഹരി മഹ്താബ് എന്നിവർ അദ്ദേഹത്തെ സഹായിക്കും. * ബുധനാഴ്ച സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സത്യപ്രതിജ്ഞ ചെയ്യും. * വ്യാഴാഴ്ച രാവിലെ 11-ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻറെ നയപ്രഖ്യാപനപ്രസംഗം. * നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ച വെള്ളിയാഴ്ച ഇരുസഭകളിലും തുടങ്ങും. ചർച്ച പൂർത്തിയായശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. * വിവാദമുയർത്തിയ മുത്തലാഖ് ബിൽ, പൗരത്വ ഭേദഗതി ബിൽ, ആധാർ ബിൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ബിൽ എന്നിങ്ങനെ പ്രധാന ബില്ലുകളടക്കം ഒട്ടേറെ നിയമനിർമാണങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുത്തലാഖ് വിഷയമുൾപ്പെടെയുള്ള 10 ഓർഡിനൻസുകൾക്കുപകരം പുതിയ ബില്ലുകൾ കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. * 542 അംഗ ലോക്സഭയിൽ എൻ.ഡി.എ.ക്ക് 353 പേരാണുള്ളത്. തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ്. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽനിന്നു രണ്ടംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യും. ഇതോടെ മൊത്തം അംഗസംഖ്യ 545 ആകും. ഒറ്റനോട്ടത്തിൽ തിങ്കളാഴ്ച: ലോക്സഭാ സമ്മേളനത്തിനു തുടക്കം തിങ്കൾ/ചൊവ്വ: അംഗങ്ങളുടെ സത്യപ്രതിജ്ഞ ബുധൻ: സ്പീക്കർ തിരഞ്ഞെടുപ്പ് വ്യാഴം: പാർലമെന്റിന്റെ സംയുക്തസമ്മേളനം, നയപ്രഖ്യാപനം ജൂലായ് 4: സാമ്പത്തിക സർവേ ജൂലായ് 5: സമ്പൂർണ പൊതുബജറ്റ് content highlights:17th Lok Sabhas first session from Monday


from mathrubhumi.latestnews.rssfeed http://bit.ly/2XQXrmJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages