വള്ളികുന്നം: ''വല്ലാത്തൊരു അലർച്ചകേട്ടു, വീടിനു പുറത്തേക്കുനോക്കിയപ്പോൾ ഒരാൾ നിലത്ത് കത്തിക്കരിയുന്നതാണ് കണ്ടത്. സമീപത്തെ പൈപ്പിൻചുവട്ടിൽ വെള്ളം തുറന്നുവിട്ടുകൊണ്ട് മറ്റൊരാളും. ആരെയും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല''- ഏറെ പ്രയാസപ്പെട്ടാണ് സംഭവത്തെപ്പറ്റി അദബിയ ഓർത്തെടുത്തത്. വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യകൊല്ലപ്പെട്ടത് വള്ളികുന്നം തെക്കേമുറി നാലുവിളക്ക് സമീപമുള്ള യൂബ്ര മൻസിലിനുമുന്നിലാണ്. അദവിയയും മരുമകൾ തസ്നിയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. തസ്നി അകത്തെ മുറിയിലായിരുന്നു. സൗമ്യയുടെ അലർച്ചകേട്ട് ആദ്യംപുറത്തേക്കുവന്നത് അദബിയയാണ്. തീയുംപുകയുംനിലവിളിയുമെല്ലാംചേർന്ന് പേടിപ്പെടുത്തുന്ന ദൃശ്യമായിരുന്നു അവർകണ്ടത്. പൈപ്പിൻചുവട്ടിൽ വസ്ത്രങ്ങളെല്ലാം കത്തിയനിലയിലായിരുന്നു പ്രതി അജാസ്. നിമിഷങ്ങൾക്കകം ആളുകൾ ഓടിക്കൂടി. അപ്പോഴേക്കും സൗമ്യമരിച്ചിരുന്നു. മൊബൈൽഫോണിൽ ചിത്രമെടുത്തും പ്രതിയെ ശാപവാക്കുകൾകൊണ്ട് മൂടിയും കൂടുതൽ ആളുകൾ വന്നുകൊണ്ടിരുന്നു. കൊലപാതകത്തിന്റെ ഞെട്ടൽമാറുംമുമ്പ് വലിയആൾക്കൂട്ടം വീടിന്റെ പരിസരത്തായി തടിച്ചുകൂടിയതോടെ അദബിയയും മരുമകളും വീടുപൂട്ടി അടുത്തുള്ള കുടുംബവീട്ടിലേക്കുപോയി. Content Highlights:Woman Police Officer Soumya Pushpakaran Murder Vallikunnam
from mathrubhumi.latestnews.rssfeed http://bit.ly/2MSTVXU
via
IFTTT
No comments:
Post a Comment